ഡോ. ഫൗസിയ ഖാൻ എം.പിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി വനിതാ വിഭാഗം ദേശീയ കമ്മിറ്റി അധ്യക്ഷയും (നാഷനലിസ്റ്റ് മഹിള കോൺഗ്രസ്) മുൻ മഹാരാഷ്ട്ര മന്ത്രിയും രാജ്യസഭ അംഗവുമായ ഡോ. ഫൗസിയ ഖാനുമായി ഒ.എൻ.സി.പി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവാസി ഘടകമായ ഒ.എൻ.സി.പിയുടെ പ്രവർത്തനങ്ങളും പ്രവാസി സമൂഹത്തിനിടയിലെ ഇടപെടലുകളെ കുറിച്ചും അംഗങ്ങൾ വിശദീകരിച്ചു.
പ്രവാസികളുടെ സാമ്പത്തിക പിന്തുണയോടുകൂടി രാജ്യത്ത് നടക്കുന്ന വിവിധ മേഖലകളിലെ പദ്ധതിപ്രവർത്തനങ്ങളെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ഡോ. ഫൗസിയ ഖാൻ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ജോലി സംബന്ധമായ നിയമപ്രശ്നങ്ങൾ, രോഗം, മരണം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഒ.എൻ.സി.പിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് എം.പി അറിയിച്ചു.
ഹ്രസ്വ സന്ദർശനത്തിനായാണ് ഡോ. ഫൗസിയ ഖാൻ കുവൈത്തിൽ എത്തിയത്. കൂടിക്കാഴ്ചയിൽ ഒ.എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ, വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാണ്ട എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.