ഇന്ത്യയിലെ ഹെലികോപ്ടർ അപകടം: കുവൈത്ത് അമീർ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിലെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ മരിച്ച ഹെലികോപ്ടർ അപകടത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു.
ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിലാണ് കുവൈത്ത് അമീർ അനുശോചനം അറിയിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് ആശ്വാസം ലഭിക്കെട്ടയെന്നും പരിക്കേറ്റയാൾ സുഖം പ്രാപിക്കെട്ടയെന്നും അമീർ ആശംസിച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹും ദുരന്തത്തിൽ അനുശോചിച്ചു.
കല കുവൈത്ത്
കുവൈത്ത് സിറ്റി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിെൻറയും പത്നിയുടെയും സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ കല കുവൈത്ത് അനുശോചിച്ചു.
നിലപാടുകളില്‍ കണിശക്കാരനും ആധുനിക യുദ്ധമുറകള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനും കാലത്തിെൻറ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്ന് കൃത്യമായ ദിശാബോധവുമുള്ള മേധാവിയായിരുന്നു ബിപിൻ റാവത്തെന്നും വിയോഗത്തില്‍ രാജ്യത്തിെൻറ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും കല കുവൈത്ത് അനുശോചനക്കുറിപ്പിൽ അറിയിച്ചു.
കെ.കെ.എം.എ
സൈനിക മേധാവി ഉൾപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അപകടത്തിൽ പെട്ട് മരണത്തോട് മല്ലിടുന്ന ക്യാപ്റ്റൻ വരുൺ സിങ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കെ.കെ.എം.എ അനുശോചന കുറിപ്പിൽ പറഞ്ഞു.
കെ.ഡി.എ
ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചസംഭവത്തിൽ കോഴിക്കോട് ജില്ല അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 1978ൽ സൈനികജീവിതം ആരംഭിച്ച് സൈന്യത്തിൽ വിവിധ സ്ഥാനം വഹിച്ച് അവസാനം ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത അദ്ദേഹം ധൈര്യശാലിയും കർമനിരതനായ യുദ്ധതന്ത്രഞ്ജനുമായിരുന്നുവെന്നും കെ.ഡി.എ അനുശോചന കുറിപ്പിൽ പറഞ്ഞു.
കെ.ജെ.പി.എസ്
കുന്നൂരിലുണ്ടായ അപകടത്തിൽ സംയുക്ത സൈന്യാധിപൻ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും സഹയാത്രികരായിരുന്ന മലയാളിയായ വ്യോമസേന ഓഫിസർ എ. പ്രദീപ് ഉൾപ്പെടെ സൈനികരും മരിച്ചതിൽ കൊല്ലം ജില്ല പ്രവാസി സമാജം അനുശോചിച്ചു. കർമനിരതനായ സേനാധിപെൻറ ആകസ്മിക വിയോഗം ഇന്ത്യൻ സൈന്യത്തിന് തീരാ നഷ്ടമാണെന്ന് സമാജം വാർത്തകുറിപ്പിൽ വ്യക്തമാക്കി.
കെ.ഇ.എ കുവൈത്ത്
കുന്നൂരിൽ ഹെലികോപ്ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിെൻറയും ഭാര്യയുടെയും മറ്റു പ്രതിരോധ ഉദ്യോഗസ്ഥരുടെയും ദാരുണമായ വിയോഗത്തിൽ കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു.
രാജ്യത്തിനു വേണ്ടി അക്ഷീണം സേവനം ചെയ്യുന്നവരുടെ വിയോഗം തീരാനഷ്ടമാെണന്ന് സംഘടന അനുശോചന കുറിപ്പിൽ പറഞ്ഞു.
ഒ.ഐ.സി.സി
ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സഹയാത്രികർക്കും ഉണ്ടായ അപകട മരണത്തിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചിച്ചു. ഇന്ത്യയുടെ പ്രതിരോധമേഖല മെച്ചപ്പെടുത്തുന്നതിൽ ബിപിൻ റാവത്ത് മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്ന് ഒ.െഎ.സി.സി അനുശോചന കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.