നാഷനൽ ഗാർഡിന് നാല് കാരക്കാൽ ഹെലികോപ്ടറുകൾ കൂടി ലഭ്യമാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ ഗാർഡിന് പുതിയ നാല് കാരക്കാൽ ഹെലികോപ്റ്ററുകൾ ലഭ്യമാക്കി. ആദ്യം എത്തിച്ച രണ്ടെണ്ണത്തിന് എൻജിന് സാേങ്കതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബാക്കി ഏറ്റുവാങ്ങുന്നത് ഒന്നര വർഷത്തിലേറെയായി നിർത്തിവെച്ചതായിരുന്നു.
സാേങ്കതിക പരിശോധന പൂർത്തിയാക്കിയാണ് നാലു കോപ്ടറുകൾ കൂടി ഇപ്പോൾ കൊണ്ടുവന്നത്. 30 കാരക്കാൽ സൈനിക ഹെലികോപ്ടറാണ് കുവൈത്ത് വാങ്ങാൻ ധാരണയായത്. ഇതിൽ 24 എണ്ണം വ്യോമസേനക്കും ആറെണ്ണം നാഷനൽ ഗാർഡിനുമായിരുന്നു. ഇടപാടിൽ 71 ദശലക്ഷം ഡോളർ ലബനീസ് ഏജൻറ് ഫരീദ് അബ്ദുൽ നൂർ ആവശ്യപ്പെട്ടതായി ഫ്രഞ്ച് മാസിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. 2016 ആഗസ്റ്റ് ഒമ്പതിന് ഫ്രഞ്ച് പ്രതിരോധ മന്ത്രി കുവൈത്ത് സന്ദർശിച്ച വേളയിലാണ് കരാർ ഒപ്പുവെച്ചത്. കുവൈത്തിെൻറ ഒാർഡർ ലഭിച്ച ശേഷം എച്ച്225എം കാരക്കാൽ ഹെലികോപ്ടറിെൻറ ഡിമാൻഡ് വർധിച്ചു. കരാർ ഉറപ്പിക്കുന്നതിന് ഫ്രഞ്ച് ആയുധ കമ്പനി മധ്യവർത്തികളിലൂടെ സ്വാധീനം ചെലുത്തിയെന്ന് ആരോപണം ഉയർന്നത് കുവൈത്തിനെ വിശദമായ അന്വേഷണത്തിന് പ്രേരിപ്പിച്ചു. നേരത്തേ 1.19 ശതകോടി ഡോളറിെൻറ കാരക്കാൽ സൈനിക ഹെലികോപ്ടർ ഇടപാടിൽ അന്നത്തെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അഴിമതി വിരുദ്ധ കമീഷനും സ്റ്റേറ്റ് ഒാഡിറ്റ് ബ്യൂറോയും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. അലി അൽ സാലിം എയർബേസിൽ നടന്ന ചടങ്ങിൽ കുവൈത്ത് നാഷനൽ ഗാർഡ് ഹെലികോപ്ടറുകൾ ഏറ്റുവാങ്ങി. സൈന്യത്തെയും പൊലീസിനെയും അഗ്നിശമന വകുപ്പിനെയും സഹായിക്കാനും ദുരന്തങ്ങളുണ്ടായാൽ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവക്ക് കോപ്ടറുകൾ ഉപയോഗിക്കുമെന്ന് നാഷനൽ ഗാർഡ് സെക്രട്ടറി ജനറൽ ലെഫ്റ്റനൻറ് ജനറൽ ഹാഷിം അൽ രിഫാഇ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.