Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ റെഡ്​...

കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി ലബനാനിലേക്ക്​ സഹായ വിമാനമയച്ചു

text_fields
bookmark_border
കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി ലബനാനിലേക്ക്​ സഹായ വിമാനമയച്ചു
cancel
camera_alt

കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റിയുടെ സഹായവസ്​തുക്കളുമായി വിമാനം

ലബനാനിലേക്ക്​ പുറപ്പെടാനൊരുങ്ങുന്നു

കുവൈത്ത്​ സിറ്റി: കഴിഞ്ഞദിവസം സ്​ഫോടനമുണ്ടായ ലബനാനിലേക്ക്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി സഹായ വസ്​തുക്കളുമായി വിമാനമയച്ചു.

36 ടൺ അവശ്യവസ്​തുക്കളുമായാണ്​ വ്യാഴാഴ്​ച അബ്​ദുല്ല അൽ മുബാറക്​ എയർബേ​സിൽനിന്ന്​ വിമാനം പറന്നുപൊങ്ങിയത്​. വെബ്​സൈറ്റിലൂടെ സഹായം സ്വീകരിച്ച്​ ലബനാനിൽ എത്തിക്കാൻ​ സംഘടന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​.

മികച്ച പ്രതികരണമാണ്​ കാമ്പയിന്​ ലഭിക്കുന്നതെന്നാണ്​ വിവരങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ സഹായ വസ്​തുക്കൾ എത്തിക്കാൻ സംഘടനക്ക്​ കഴിയും. മരുന്നും മറ്റ്​ അത്യാവശ്യ വസ്​തുക്കളും എത്തിക്കാനാണ്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി സാമ്പത്തിക സമാഹരണം നടത്തുന്നത്​. https://www.krcs.org.kw/Donation/Lebanon-Relief-Campaign എന്ന ലിങ്കിലൂടെ സംഭാവന നൽകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait red crescent
News Summary - help by kuwait red crescent to lebanon
Next Story