ഒ.എൻ.സി.പി ഹെൽപ് ഡെസ്ക്കിന് സഹായവുമായി മലബാർ ഗോൾഡ്
text_fieldsകുവൈത്ത് സിറ്റി: ഒ.എൻ.സി.പി ഹെൽപ് ഡെസ്ക്കിന് സഹായവുമായി ഇത്തവണയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം വരുമാനം പ്രതിസന്ധിയിലായവർക്കാണ് മലബാർ ഗോൾഡ് നൽകുന്ന ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ ആശ്വാസമേകുക. മലബാർ ഗോൾഡ് കുവൈത്ത് കൺട്രി ഹെഡ് അഫ്സൽ ഖാനും മാർക്കറ്റിങ് എക്സിക്യൂട്ടിവ് ടി.എം. ഹാരിഷിനും നന്ദി അറിയിക്കുന്നതായി ഓവർസീസ് എൻ.സി.പി ദേശീയ കമ്മിറ്റി അറിയിച്ചു. മലബാർ ഗോൾഡ് ജി.സി.സി രാജ്യങ്ങളിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് കിറ്റ് വിതരണം നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഹെൽപ് ഡെസ്ക് രൂപവത്കരിച്ചത് മുതൽ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിവിധ സ്ഥലങ്ങളിൽ അർഹതപ്പെട്ടവർക്ക്, ഒ.എൻ.സി.പി കുവൈത്ത് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി കെ.വി. അരുൾ രാജ്, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് അംഗം സണ്ണി മിറാൻഡ, മാത്യു ജോൺ, ബിജു ബാനു എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ചുനൽകുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.