Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ​പാ​ത...

ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ്പ​ണി 95 ശ​ത​മാ​നം പൂ​ര്‍ത്തി​യാ​ക്കി

text_fields
bookmark_border
ദേ​ശീ​യ​പാ​ത അ​റ്റ​കു​റ്റ​പ്പ​ണി 95 ശ​ത​മാ​നം പൂ​ര്‍ത്തി​യാ​ക്കി
cancel
camera_alt??????????????? - ??????? ??????? ????? ???? ????????????????????

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ 95 ശ​ത​മാ​നം പൂ​ര്‍ത്തി​യാ ​ക്കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​ക്കാ ​ത്ത​തി​നെ തു​ട​ര്‍ന്ന്​ എം.​പി​മാ​രി​ൽ​നി​ന്ന്​ ഉ​ൾ​പ്പെ​ടെ വി​വി​ധ​ത​ല​ങ്ങ​ളി​ൽ വി​മ​ര്‍ശ​ന​മു​ണ്ടാ​യി​രു​ന്നു. ഉ​പ​രി​ത​ല​ത്തി​ലെ മി​നു​ക്കു​പ​ണി​ക​ളാ​ണ്​ ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഇൗ​മാ​സം ത​ന്നെ ഇ​ത്​ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


2018 ന​വം​ബ​റി​ൽ ഉ​ണ്ടാ​യ പെ​രു​മ​ഴ​യി​ലും വെ​ള്ള​ക്കെ​ട്ടി​ലു​മാ​ണ്​ രാ​ജ്യ​ത്തെ റോ​ഡു​ക​ൾ ത​ക​ർ​ന്ന​ത്. മ​ഴ​ക്കാ​ല​ത്തി​നു​മു​േ​മ്പ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വേ​ഗ​ത്തി​ലാ​ക്കു​ക​യും ഒാ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്​​തി​രു​ന്ന​തു​കൊ​ണ്ട്​ ഇ​ത്ത​വ​ണ മു​ൻ​വ​ർ​ഷ​ത്തെ പോ​ലെ ത​ക​ർ​ച്ച​യു​ണ്ടാ​യി​ല്ല. റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ക്കാ​യി പു​തി​യ അ​ന്താ​രാ​ഷ്​​ട്ര സാ​ങ്കേ​തി​വ​ദ്യ​യാ​യ ‘വെ​ലോ​സി​റ്റി’ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി. ‘വെ​ലോ​സി​റ്റി’ എ​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്​ റോ​ഡു​ക​ളി​ലെ കു​ഴി​ക​ള്‍ അ​ട​ക്കാ​ൻ വെ​റും മൂ​ന്നു മി​നി​റ്റ്​ മ​തി​യാ​വും. കു​ഴി​ക​ൾ ശു​ദ്ധീ​ക​രി​ക്കാ​നും ടാ​റും മെ​റ്റ​ലും കു​ഴി​ക​ളി​ൽ ഒ​ഴി​ക്കാ​നും ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ന്നു. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നൊ​പ്പം മി​ക​ച്ച ഉ​പ​രി​ത​ല​വും സാ​ധ്യ​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshighway
News Summary - highway-kuwait-gulf news
Next Story