ഹിജാബ് വിവാദം: വിദ്യാഭ്യാസം തടയാൻ -ഡോ. ഹുസൈൻ മടവൂർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽ ഹിജാബ് വിവാദമുയർത്തുന്നവർ ലക്ഷ്യമാക്കുന്നത് മുസ്ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസം തടയലാണെന്ന് മുസ്ലിം പണ്ഡിതനും കെ.എൻ.എം നേതാവുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. തുർക്കിയിലേക്കുള്ള യാത്രാമധ്യേ കുവൈത്തിലെത്തിയ അദ്ദേഹം സംഘടന പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾ പ്രഫഷനൽ കോളജുകളിലും സർവകലാശാലകളിലും വിദേശ ഗവേഷണ സ്ഥാപനങ്ങളിലും നല്ല നിലയിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. സിവിൽ സർവിസ് മേഖലകളിലും അവർ മുന്നിലാണ്. ശിരോവസ്ത്രം ധരിച്ചുതന്നെയാണവർ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചിട്ടുള്ളത്.
മാന്യവും സുരക്ഷിതവുമായ വസ്ത്രം ധരിക്കുന്നതിന് എതിരായി നിയമമുണ്ടാക്കുന്നത് സംസ്കാര ശൂന്യതയും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്തംബൂളിൽ ചേരുന്ന ആഗോള ഇസ്ലാമിക സമ്മേളനത്തിൽ പങ്കെടുക്കാനായി ഡോ. ഹുസൈൻ മടവൂർ തുർക്കിയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.