ജയിലിനകത്ത് പ്രശ്നങ്ങളില്ലെന്ന് ആഭ്യന്തരമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ജയിലനകത്ത് ഒരു പ്രശ്നവുമില്ലെന്നും തടവുപുള്ളികൾ പ്രതിഷേധിക്കുന്നതായ വാർത്ത അടിസ്ഥാനമില്ലാത്തതാണെന്നും ആഭ്യന്തര മന്ത്രാലയം. ജയിലിനകത്തേക്ക് മയക്കുമരുന്നും മറ്റും കടത്തുന്നതായ സംശയത്തിൽ പ്രത്യേക പരിശോധന നടത്തുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും അതല്ലാതെ തടവുകാരുടെ പ്രതിഷേധമോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സെൻട്രൽ ജയിലിലെ ചില തടവുകാരുടെ കുടുംബം കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിനരികെ ഒത്തുകൂടി പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ ബന്ധുക്കളെ ജയിലിനകത്ത് സ്പെഷൽ ഫോഴ്സ് മർദിച്ചെന്ന് ആരോപിച്ചാണ് നിരവധി പേർ ജയിലിനരികെ ഒത്തുകൂടിയത്.
ജയിലിനകത്തേക്ക് അനധികൃതമായി കടത്തിയ സാധനങ്ങൾ പിടികൂടാനായി പരിശോധന കാമ്പയിൻ നടത്തിയിരുന്നു. പരിശോധനയുമായി സഹകരിക്കാൻ തയാറാവാതിരുന്ന ചില തടവുകാർക്കാണ് മർദനമേറ്റതായി ആരോപണമുള്ളത്. പരിശോധനയിൽ ചില തടവുകാരിൽനിന്ന് അനധികൃതമായി കടത്തിയ അത്യാധുനിക ഫോണുകൾ പിടിച്ചെടുത്തു.ഇതിനിടെ തടവുകാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.