ഭിക്ഷാടനത്തിനെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഭിക്ഷാടനം തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. റമദാൻ മാസത്തിന്റെ വരവോടെ ഭിക്ഷാടനം വർധിക്കാനുള്ള സാഹചര്യംകൂടി കണക്കിലെടുത്താണ് നടപടി. ഭിക്ഷാടന കേസുകൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനും അധികൃതർ അറിയിച്ചു. 97288211, 97288200, 25582581, 25582582 ഫോൺ നമ്പറുകളിലോ എമർജൻസി നമ്പറായ 112ലോ വിവരം അറിയിക്കാം.
പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകർ പിടിയിലായാൽ നാടുകടത്തുമെന്നും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുമുണ്ട്. കുവൈത്തിൽ യാചന നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.