വീട്ടുനിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: വീട്ടുനിരീക്ഷണത്തിലിരിക്കേണ്ടവർ പുറത്തിറങ്ങിയാൽ പിടികൂടി നാടുകടത്തുമെന്ന് കുവൈത്ത ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി അധികൃതർ വിപുലമായ പരിശോധനക്കൊരുങ്ങുന്നു.
ഫെബ്രുവ രി 27 മുതൽ കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽനിന്ന് വന്നവർക്കാണ് വീട്ടുനിരീക്ഷണം നിർദേശിച്ചിട്ടുള്ളത്. ഏത് രാജ്യക്കാരാണെന്നതും സിവിൽ െഎ.ഡി കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാർഡ് സ്കാൻ ചെയ്താൽ രാജ്യത്ത് അവസാനമായി പ്രവേശിച്ച തീയതി അറിയാൻ കഴിയും. ഇതുവഴി വീട്ടുനിരീക്ഷണത്തിൽ കഴിയേണ്ടവരെ എളുപ്പം കണ്ടെത്താൻ കഴിയും.
ഇന്ത്യ, ബംഗ്ലാദേശ്, ഇൗജിപ്ത്, ലെബനോൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, സിറിയ, അസർബൈജാൻ, ബെൽജിയം, ഫ്രാൻസ്, ജർമനി, ജപ്പാൻ, നെതർലാൻഡ്, നോർവേ, സിങ്കപ്പൂർ, സപെയിൻ, സ്വീഡൻ, സ്വിറ്റ്സർലാഡ്, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്ന് ഫെബ്രുവരി 27ന് ശേഷം കുവൈത്തിലെത്തിയവർക്കാണ് രണ്ടാഴ്ച വീട്ടുനിരീക്ഷണം നിർബന്ധമാക്കിയിട്ടുള്ളത്. ഇൗ ദിവസങ്ങളിൽ ജോലിക്ക് പോവാനോ പുറത്തിറങ്ങാനോ പാടില്ല.
നിരീക്ഷണ കാലയളവിനിടെ പനിയോ കഫക്കെേട്ടാ മറ്റു ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയത്. വീട്ടുനിരീക്ഷണം നിർദേശിച്ചരെ ജോലിക്ക് ഹാജരാകാൻ അനുവദിക്കരുതെന്നും ഇവരുടെ ശമ്പളം വെട്ടിക്കുറക്കാൻ പാടില്ലെന്നും തൊഴിലുടമകൾക്ക് നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.