കാതോലിക്കാ ബാവക്ക് സെൻറ് തോമസ് പഴയ പള്ളിയുടെ സ്നേഹാദരം
text_fieldsകുവൈത്ത് സിറ്റി: പൗരസ്ത്യ കാതോലിക്കയായി അഭിഷിക്തനായ മലങ്കര മെത്രാപ്പോലീത്ത മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് കുവൈത്ത് സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി സ്നേഹാദരവ് നൽകി. കോവിഡ് പ്രതിസന്ധിയിൽ ദേവാലയങ്ങളിലെ ഒരുമിക്കൽ അസാധ്യമായപ്പോൾ ഇടവകയിലെ പ്രാർഥന യോഗങ്ങളെയും പ്രസ്ഥാനങ്ങളെയും ഒന്നിപ്പിച്ച് ഓൺലൈനായി തുടങ്ങിയ പ്രാർഥന യോഗത്തിെൻറ 75ാമത് ആഴ്ചയിലെ യോഗം ഇതോടൊപ്പം നടത്തി.
കോട്ടയം കാതോലിക്കേറ്റ് ദേവലോകം അരമനയിൽനിന്നും കുവൈത്ത് സെൻറ് തോമസ് പഴയപള്ളിയിൽനിന്നുമായാണ് 75ാമത് യോഗം നടത്തിയത്. വൈദിക ശ്രേഷ്ഠരും ഇടവക അംഗങ്ങളും വിശ്വാസികളും ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നായി പെങ്കടുത്തു.
ഇടവക മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, കെ.വി. പോൾ, അഡ്മിനിസ്ട്രേറ്റിവ് വികാരി ജിജു ജോർജ്, ഇടവക ട്രസ്റ്റി പോൾ വർഗീസ്, ആക്ടിങ് ട്രസ്റ്റി വിനോദ് വർഗീസ്, സെക്രട്ടറി ബോബൻ ജി. ജോൺ, പ്രാർഥന യോഗം കോഒാഡിനേറ്റർ സന്തോഷ് ബേബി, ഭരണസമിതി അംഗങ്ങൾ, പ്രാർഥനയോഗം സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.