ടേബിൾ ടെന്നിസിൽ പ്രതീക്ഷ
text_fieldsകുവൈത്ത് സിറ്റി: ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടക്കമായ 27ാമത് ഏഷ്യൻ ടേബിൾ ടെന്നിസ് യൂത്ത് ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷയോടെ കുവൈത്ത്.
ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. സൗദ് അൽ സർബെൽ പറഞ്ഞു. മികച്ച താരങ്ങളുമായുള്ള ഏറ്റുമുട്ടൽ, വൻ ചാമ്പ്യൻഷിപ്പുകൾക്കായി കളിക്കാരെ തയാറാക്കൽ എന്നിവയും പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചാമ്പ്യൻഷിപ്പിന്റെ പ്രാഥമിക റൗണ്ട്, ക്വാർട്ടർ, സെമി ഫൈനൽ റൗണ്ടുകൾ രണ്ടു ദിവസങ്ങളിലായി നടക്കും. ബുധനാഴ്ച എല്ലാ വിഭാഗങ്ങളിലെയും ഫൈനൽ മത്സരങ്ങളും തുടർന്ന് കിരീടധാരണ ചടങ്ങും നടക്കും. കുവൈത്ത് ഉൾപ്പെടെ 24 രാജ്യങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.