Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂന്നുദിവസത്തിനിടെ 308...

മൂന്നുദിവസത്തിനിടെ 308 പേർക്ക്​ രോഗമുക്​തി; കുവൈത്തിൽ ആശ്വാസത്തിന്​ വകയുണ്ട്​

text_fields
bookmark_border
മൂന്നുദിവസത്തിനിടെ 308 പേർക്ക്​ രോഗമുക്​തി; കുവൈത്തിൽ ആശ്വാസത്തിന്​ വകയുണ്ട്​
cancel

കുവൈത്ത്​ സിറ്റി: രാജ്യത്ത്​ കഴിഞ്ഞ മൂന്നുദിവസത്തിനിടെ 308 പേർ കോവിഡ്​ സ്ഥിരീകരിച്ച ശേഷം രോഗമുക്​തി നേടി. ഞാ യറാഴ്​ച മാത്രം 150 പേർ രോഗമുക്​തരായി. 183 പേർക്ക്​ മാത്രമേ ഞായറാഴ്​ച പുതുതായി കോവിഡ്​ സ്ഥിരീകരിച്ചുള്ളൂ എന്നതു ം ശ്രദ്ധേയമാണ്​. 53 ഇന്ത്യക്കാർക്ക്​ മാത്രമാണ്​ ഞായറാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

നേരത്തെ നൂറിന്​ മുകളിൽ പോയിരുന്ന തോത്​ കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. വിവിധ രാജ്യങ്ങളിൽ നിന്ന്​ കൂട്ടത്തോടെ തിരിച്ചെത്തിക്കുന്നതിനാൽ കുവൈത്തികളായ കോവിഡ്​ ബാധിതർ സമീപ ദിവസങ്ങളിൽ കൂടുന്നുണ്ട്​.

നിരീക്ഷണത്തിലായതിനാൽ അവർ വഴി സാമൂഹിക വ്യാപനത്തിന്​ സാധ്യത കുറവാണ്​. രോഗമുക്​തരുടെ എണ്ണം അടുത്ത ദിവസങ്ങളിലും കാര്യമായി വർധിക്കുമെന്നാണ്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ വിലയിരുത്തൽ. അതേസമയം, കോവിഡ്​ വ്യാപനത്തിലെ നിർണായക ഘട്ടത്തിലുള്ള രാജ്യത്തിൽ അടുത്ത ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കാര്യമായി കൂടാതിരിക്കുകയും വേണം. 2249 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 61 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതിൽ 31 പേർക്കാണ്​ ഗുരുതരാവസ്ഥയുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsexpatscorona virushopecured patients
News Summary - hope for kuwait 308 persons cured from covid- gulf
Next Story