Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂടേറുന്നു;...

ചൂടേറുന്നു; തീപിടിത്തത്തിനെതിരെ ജാഗ്രത മുന്നറിയിപ്പ്​

text_fields
bookmark_border
ചൂടേറുന്നു; തീപിടിത്തത്തിനെതിരെ ജാഗ്രത മുന്നറിയിപ്പ്​
cancel
camera_alt?????????? ????, ???????? ????? ?????? ???????? ???????????????? ??????????

കുവൈത്ത്​ സിറ്റി: രാജ്യത്ത്​ വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തത്തിനെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ. കടുത്ത ചൂടിൽ രാജ്യം വെന്തുരുകുമ്പോൾ കെട്ടിടങ്ങൾക്ക് തീപിടിച്ചുണ്ടാവുന്ന അപകടങ്ങൾ തുടങ്ങിയിട്ടുണ്ട്​. വേനൽക്കാലത്ത് തീപിടിത്തങ്ങൾ പെരുകുന്ന പതിവുതന്നെയാണ് ഇത്തവണയും. ഉയർന്ന അന്തരീക്ഷ ഊഷ്മാവും ചൂടുകാറ്റ്​ വീശുന്നത​ും കാരണം തീ ആളിപ്പടരുന്നത്​ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണ്. കൊടുംചൂടിൽ തീപിടിത്തസാധ്യത കൂടുതലായതിനാൽ തടയാൻ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് അഗ്​നിശമനസേനയുടെ മുന്നറിയിപ്പുണ്ട്. എളുപ്പത്തിൽ തീപിടിക്കാൻ ഇടയുള്ള വസ്​തുക്കൾ സുരക്ഷാ സംവിധാനങ്ങളോടെയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. 

ഒരാഴ്​ചക്കിടെ രാജ്യ​ത്ത്​ ശുവൈഖ്​, മഹബൂല, മംഗഫ്​, ജഹ്​റ, ജാബിരിയ, നുവൈസീബ്​ എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടായി. ​ഞായറാഴ്​ച ദോഹ, ഫിഫ്​ത്​ റിങ്​ റോഡ്​ ജങ്​ഷനിൽ വാഹനത്തിന്​ തീപിടിച്ചു. കഴിഞ്ഞദിവസം ശുവൈഖിൽ സുൽത്താൻ സ​െൻററിന്​ സമീപം വൻ തീപിടിത്തമുണ്ടായപ്പോൾ ഏറെ പണിപ്പെട്ടാണ്​ അധികൃതർ അണച്ചത്​. കുവൈത്ത്​ അഗ്​നിശമനസേന ഇപ്പോൾ കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിലും സജീവമാണ്​. റെസിഡൻഷ്യൽ ഏരിയകളിൽ മരുന്ന്​ എത്തിക്കുന്നതിലും മറ്റു സേവനങ്ങളിലും അവർ വ്യാപൃതരാണ്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshot
News Summary - hot-kuwait-gulf news
Next Story