ഭക്ഷണശാലകളിൽ പരിേശാധന കർക്കശമാക്കും -മസ്കത്ത് നഗരസഭ
text_fieldsമസ്കത്ത്: ഭക്ഷണശാലകൾക്ക് മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. ഭക്ഷ്യസുരക്ഷാനിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന കർക്കശമാക്കുമെന്ന് നഗരസഭ വക്താവ് പറഞ്ഞു. പിടിക്കപ്പെടുന്നവേരാട് ഒരുവിധത്തിലുള്ള ദാക്ഷിണ്യവുമില്ലാതെ കർശന നടപടിയെടുക്കും. ഭക്ഷ്യ ഇൻസ്പെക്ടർമാർ മറ്റു വകുപ്പുകളുമായി ചേർന്ന് ഭക്ഷണശാലകളിൽ മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തിവരുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
ആരോഗ്യ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കാതെയാണ് പലയിടങ്ങളിലും ഭക്ഷണം തയാറാക്കുന്നത്. പാകം ചെയ്ത ഭക്ഷണം ആവശ്യമായ താപനിലയിൽ സൂക്ഷിക്കാത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യോപയോഗത്തിന് യോജിക്കാത്ത സാഹചര്യങ്ങളിൽ ഭക്ഷണം സൂക്ഷിച്ച സംഭവങ്ങളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെല്ലാമെതിരെ കർശന നടപടിയെടുത്തിട്ടുണ്ട്. അനധികൃത വിൽപനക്കാരിൽനിന്ന് പാചകം ചെയ്ത ഭക്ഷണം വാങ്ങുന്നതും നഗരസഭയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഇവർ ഭക്ഷണസാധനങ്ങൾ തയാറാക്കുന്നത്. ഇങ്ങനെ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്നവരെയും ഇവരിൽനിന്ന് വാങ്ങുന്നവരെയും കണ്ടെത്താൻ പരിശോധനകൾ ഉൗർജിതമാക്കും. ആരോഗ്യ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ സൂപ്പർമാർക്കറ്റുകളിലും ഉൗർജിത പരിശോധന നടക്കുന്നുണ്ട്. ഭക്ഷണം അനുയോജ്യമായ സാഹചര്യങ്ങളിലാണ് സൂക്ഷിക്കുന്നതെന്നും കാലാവധി കഴിഞ്ഞവ വിൽപനക്ക് എത്തുന്നില്ലെന്നും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പരിശോധന. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിലാണ് നഗരസഭയുടെ പ്രഥമ പരിഗണന. നിയമലംഘനങ്ങളോട് ഒരുവിധ നീക്കുപോക്കും കാണിക്കില്ലെന്നും നഗരസഭാ വക്താവ് പറഞ്ഞു.
നിയമലംഘനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിെൻറ അടിസ്ഥാനത്തിലുള്ള നടപടികൾക്കുപുറമെ, മസ്കത്ത് നഗരസഭ കനത്ത തുക പിഴയും സ്ഥാപനങ്ങൾ അടച്ചിടുന്നതടക്കം ശിക്ഷാനടപടികളും സ്വീകരിച്ചുവരുന്നുണ്ട്. നിയമലംഘനത്തിന് പത്തു ദിവസം വരെ റസ്റ്റാറൻറ് അടച്ചിടാനും രണ്ടായിരം റിയാൽ വരെ പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം ആറുമാസം വരെ സ്ഥാപനം അടച്ചിടാനും വ്യവസ്ഥയുണ്ട്. നിയമലംഘനങ്ങൾ ഒാരോ വർഷം ചെല്ലുംതോറും വർധിച്ചുവരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ദിവസം 72 നിയമലംഘനങ്ങൾ എന്ന തോതിൽ 26306 നിയമലംഘനങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദിവസം 37 എന്ന തോതിൽ 13,443 മുന്നറിയിപ്പുകളും നൽകി. ഭക്ഷ്യസുരക്ഷാനിയമം പാലിക്കാത്ത 1453 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.