ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കൽ: രാജ്യങ്ങളുമായി ചർച്ച തുടരുന്നു –മന്ത്രി ജാറുല്ല
text_fieldsകുവൈത്ത് സിറ്റി: സ്വദേശിവീടുകളിലേക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടന്ന പ്രത്യേക യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര, വാണിജ്യ മന്ത്രാലയ പ്രതിനിധികൾക്കും മാൻപവർ അതോറിറ്റിക്കും പുറമെ അൽ ദുർറ കമ്പനി മേധാവികളാണ് യോഗത്തിൽ പങ്കെടുത്തത്.
ഗാർഹികതൊഴിലാളികളെ ലഭ്യമാക്കുന്ന കാര്യത്തിൽ അൽ ദുർറ കമ്പനി നേരിടുന്ന വിവിധ പ്രശ്നങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. താങ്ങാവുന്ന നിരക്കിൽ കുടുംബങ്ങൾക്ക് വേലക്കാരികളെ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി പ്രത്യേക ദൗത്യസംഘങ്ങളെ ബന്ധപ്പെട്ട രാജ്യങ്ങളിലേക്ക് അയക്കുമെന്ന് ജാറുല്ല പറഞ്ഞു. ഇക്കാര്യത്തിൽ വിദേശരാജ്യങ്ങളുടെ നിബന്ധനകൾ കൂടി മനസ്സിലാക്കി പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും ദൗത്യസംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.