ഭവനകാര്യ മന്ത്രി യു.എൻ-ഹാബിറ്റാറ്റ് ഉദ്യോഗസ്ഥയുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: നഗര വികസനത്തിലും ഭവന നിർമാണത്തിലും കുവൈത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ച് യു.എൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം (യു.എൻ-ഹാബിറ്റാറ്റ്) എക്സിക്യൂട്ടിവ് ഡയറക്ടർ അനക്ലോഡിയ റോസ്ബാച്ച്. കുവൈത്ത് മുനിസിപ്പൽ കാര്യ മന്ത്രിയും ഭവനകാര്യ മന്ത്രിയുമായ അബ്ദുലത്തീഫ് അൽ മിഷാരിയുമായി നടന്ന കൂടിക്കാഴ്ചക്കിടെയാണ് പരാമർശം.
കൈറോയിൽ നടന്ന 12ാമത് വേൾഡ് അർബൻ ഫോറത്തിനിടെയായിരുന്നു കൂടിക്കാഴ്ച. വികസനം, പുനർനിർമാണം, കെട്ടിടം തുടങ്ങിയ വികസന ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളെ പിന്തുണക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള കുവൈത്തിന്റെ ശ്രമങ്ങൾ മന്ത്രി അൽ മിഷാരി വ്യക്തമാക്കി.
നഗരങ്ങളിലും സമൂഹങ്ങളിലും സാമൂഹിക വികസനവും സുസ്ഥിര പാരിസ്ഥിതിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ യു.എൻ-ഹാബിറ്റാറ്റ് പ്രോഗ്രാമിനെ കുവൈത്ത് പിന്തുണക്കുന്നതും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.