ഹുദാ സെന്റർ കെ.എൻ.എം ‘അഹ്ലൻ യാ റമദാൻ’
text_fieldsഹുദാ സെന്റർ ‘അഹ്ലൻ യാ റമദാൻ’ പ്രോഗ്രാമിൽ അബിൻ മുഹമ്മദ് മദനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാനിനെ വരവേറ്റ് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ‘അഹ്ലൻ യാ റമദാൻ’ പ്രഭാഷണം സംഘടിപ്പിച്ചു.
ശർക്ക് അൽ അവാദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അബിൻ മുഹമ്മദ് മദനി, ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി, ജൈസൽ എടവണ്ണ, അഹ്മദ് പൊറ്റയിൽ എന്നിവർ പ്രഭാഷണം നടത്തി. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കോംമ്പിറ്റൻസി ഡെവലപ്പ്മെന്റ് ഡയറക്ടർ പി.എ. ഹുസൈൻ, ചീഫ് ഓപറേറ്റിംങ് ഓഫിസർ അനസ് ബിച്ചു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
പൊതുസമ്മേളനത്തിൽ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അധ്യക്ഷത വഹിച്ചു.
ദഅവ സെക്രട്ടറി ആദിൽ സലഫി സ്വാഗതവും അബൂബക്കർ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു. ഖുർആൻ, വ്രതം, സകാത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപെട്ടു റമദാനിലെ എല്ലാ ആഴ്ചകളിലും ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണങ്ങളും സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരിക്കുമെന്ന് സെന്റർ അറിയിച്ചു. വിവരങ്ങൾക്ക് 50770465/ 66657387 / 96652669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.