ഹുദാ സെന്റർ കെ.എൻ.എം ഈദ് കൂട്ടായ്മ
text_fieldsകുവൈത്ത് സിറ്റി: ചെറിയ പെരുന്നാൾ ദിനത്തിൽ കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ‘ഫർഹതുൽ ഹുദാ’എന്ന പേരിൽ ഈദ് സോഷ്യൽ ഗാതറിങ് സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് അധ്യക്ഷ വഹിച്ചു.
അബൂഹലീഫ അൽസഹൽ സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.
പുരുഷന്മാർക്ക് ഫുട്ബാൾ, വടംവലി, ഷൂട്ട് ദ ടാർഗറ്റ്, സാക്ക് റേസ്, ആം റസ്ലിങ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് കസേരകളി, ബലൂൺ പോപിങ്, ചോക്ലറ്റ് പിക്കിങ്, പാസിങ് ബാൾ, ഫ്രോഗ് റേസ് തുടങ്ങിയ മത്സരങ്ങളും സ്ത്രീകൾക്ക് ലൈറ്റ് ദ കാൻഡിൽ, ബാൾ ബാസ്കറ്റിങ്, കസേരകളി, സ്ട്രോ ഫിക്സിങ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരങ്ങൾ ജനറൽ സെക്രട്ടറി ഹമീദ് കൊടുവള്ളി, ആദിൽ സലഫി, ജാബിർ ഹംസ എന്നിവർ ഏകോപിപ്പിച്ചു.
സ്ത്രീകളുടെ മത്സരങ്ങൾക്ക് കുവൈത്ത് എം.ജി.എം ഭാരവാഹികളായ കൗലത് സ്വലാഹിയ, നജ്ല അഹ്മദ്, ഡോ. നദ ശാക്കിർ, നസ്രിൻ ജാബിർ എന്നിവർ നേതൃത്വം നൽകി. ഗ്രൂപ് മത്സരങ്ങളായ ഫുട്ബാൾ, വടംവലി എന്നിവയിൽ മംഗഫ് ടീം ജേതാക്കളായി. ഇവർക്കു സമ്മാനം നൽകി. പൊതു യോഗത്തിന് ഹുദാ സെന്റർ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ അടക്കാനി സ്വാഗതവും ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.