ഹുദാ സെന്റർ കെ.എൻ.എം ഇഫ്താർ സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഇഫ്താർ സംഗമം മെഹബൂല കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്നു. റമദാൻ മുസാബകയോടെ (ക്വിസ്) ആരംഭിച്ച പരിപാടിയിൽ ‘നോമ്പ് വിധിവിലക്കുകൾ’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയും നടന്നു. അബ്ദുല്ല കാരക്കുന്ന്, അഹ്മദ് പൊറ്റയിൽ, വീരാൻകുട്ടി സ്വലാഹി, ആദിൽ സലഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി ചർച്ച നിയന്ത്രിച്ചു.
റമദാൻ മുസാബകക്ക് ആദിൽ സലഫി നേതൃത്വം നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മുഹമ്മദ് ഹുസൈൻ, ജെന്നീഫർ ജമാൽ മങ്കഫ്, സറീന മെഹബൂല എന്നിവർ കരസ്ഥമാക്കി. പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനം പ്രഖ്യാപിച്ചു. മത്സര വിജയികൾക്ക് ഹുദാ സെന്റർ നടത്തുന്ന ഈദ് സോഷ്യൽ മീറ്റിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ഇഫ്താർ സംഗമ പൊതുയോഗത്തിന് ഹുദാ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് അധ്യക്ഷത വഹിച്ചു. കെ. നാസർ സുല്ലമി ഉദ്ബോധനം നടത്തി. മുഹമ്മദ് ഹുസൈൻ നന്ദി പറഞ്ഞു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കുടുംബങ്ങളടക്കം ധാരാളം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. സ്ത്രീകൾക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾക്ക് കുവൈത്ത് എം.ജി.എം. ഭാരവാഹികൾ നേതൃത്വം നൽകി.
വിവിധ സംഘടന നേതാക്കളായ ഫിറോസ് ഹമീദ് (കെ.ഐ.ജി),റാഫി നൻദി, പി.ടി. അഷ്റഫ് (എം. ഇ.എസ്.),അനൂപ് ഹക്കിം, എൻജിനീയർ അഫ്സൽ അലി (ഫ്രൈഡേ ഫോറം), എൻജിനീയർ നവാസ് (കെ.കെ.എം.എ), അയ്യുബ് ഖാൻ (ഐ.ഐ.സി),ഡോ.മുഹമ്മദ് മുസ്തഫ എന്നിവർ സംബന്ധിച്ചു. ഹുദാ സെന്റർ വൈസ് പ്രഡിഡന്റുമാരായ അബ്ദു അടക്കാനി, അബൂബക്കർ വടക്കാഞ്ചേരി, പി.വി. ഇബ്രാഹിം കുട്ടി എന്നിവർ പ്രസീഡിയം അലങ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.