ഹുദ സെന്റർ പ്രഭാഷണവും സംവാദവും വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: ഹുദ സെന്റർ കെ.എൻ.എം സംഘടിപ്പിക്കുന്ന പൊതുപ്രഭാഷണവും തുറന്ന സംവാദവും വെള്ളിയാഴ്ച കുവൈത്ത് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, ഐ.എസ്.എം സെക്രട്ടറി സുബൈർ പീടിയേക്കൽ എന്നിവർ പ്രഭാഷണം നടത്തും. കുവൈത്ത് ഔഖാഫ് മന്ത്രാലയ പ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ എം.എം. അക്ബറിന് പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് പരിപാടിയിൽ പങ്കെടുക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും സൗകര്യം ഉണ്ടാകും. വിവരങ്ങൾക്ക് 96652669, 66657387, 60028271 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.