ഹോട്ടൽ ക്വാറൻറീന് വൻ ചെലവ്; സാധാരണക്കാർ പ്രയാസപ്പെടും
text_fieldsകുവൈത്ത് സിറ്റി: വിദേശത്തുനിന്ന് കുവൈത്തിലെത്തുന്നവർക്കുള്ള നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് ഹോട്ടലുകൾ ഇൗടാക്കുന്നത് വൻതുക.പുതുക്കിയ നിരക്ക് പ്രകാരം രണ്ടാഴ്ചത്തേക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സിംഗ്ൾ റൂമിന് 595 ദീനാറും ഡബ്ൾ റൂമിന് 725 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ൾ റൂമിന് 275 ദീനാറും ഡബ്ൾ റൂമിന് 335 ദീനാറും ചെലവ് വരും. ഫോർ സ്റ്റാർ ഹോട്ടലിൽ രണ്ടാഴ്ചത്തേക്ക് സിംഗ്ൾ റൂമിന് 400 ദീനാറും ഡബ്ൾ റൂമിന് 530 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ൾ റൂമിന് 185 ദീനാറും ഡബ്ൾ റൂമിന് 245 ദീനാറുമാണ് നൽകേണ്ടത്.
ത്രീ സ്റ്റാർ ഹോട്ടലിൽ രണ്ടാഴ്ചത്തേക്ക് സിംഗ്ൾ റൂമിന് 270 ദീനാറും ഡബ്ൾ റൂമിന് 400 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ൾ റൂമിന് 125 ദീനാറും ഡബ്ൾ റൂമിന് 185 ദീനാറുമാണ് നിരക്ക്. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് ക്വാറൻറീന് അനുമതി.
ത്രീ സ്റ്റാർ ഹോട്ടലുകളിൽ അടുത്ത ദിവസങ്ങളിലൊന്നും മുറി ഒഴിവില്ല. ജോലി സംബന്ധമായി അടിയന്തരമായി കുവൈത്തിൽ എത്തേണ്ട സാധാരണക്കാരായ പ്രവാസികൾ വലിയ തുക മുടക്കി താമസിക്കേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.