ആകാശയാത്രയിൽ വൻ വർധന
text_fieldsകുവൈത്ത് സിറ്റി: ഒക്ടോബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 10,13,505ൽ എത്തിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനവും വിമാന ഗതാഗതത്തിൽ 27 ശതമാനവും വർധനയുണ്ടായി. എയർ കാർഗോ ട്രാഫിക്കിൽ 10 ശതമാനം വർധനയുണ്ടായതായും ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.
ഒക്ടോബറിൽ രാജ്യത്തെത്തിയ യാത്രക്കാരുടെ എണ്ണം 4,47,013ലെത്തി. പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം 5,66,492ലെത്തി. മൊത്തം ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം 1,86,359ഉം ആയി. കഴിഞ്ഞ വർഷം ഒക്ടോബറിനേക്കാൾ 38 ശതമാനം വർധനയാണിത്. ദുബൈ, കെയ്റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവയായിരുന്നു യാത്രക്കാരുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ.
ഒക്ടോബറിൽ കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിലേക്കും തിരിച്ചും സർവിസ് നടത്തിയ മൊത്തം വിമാനങ്ങളുടെ എണ്ണം 11,169 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,807 ആയിരുന്നു. ഒക്ടോബറിലെ ചരക്ക് നീക്കം ഏകദേശം 19.4 ദശലക്ഷം കിലോ ആണ്. രാജ്യത്തേക്ക് ഏകദേശം 15.2 ദശലക്ഷം കിലോ ചരക്കെത്തി. പുറത്തേക്ക് അയച്ച ചരക്ക് ഏകദേശം 4.1 ദശലക്ഷം കിലോ ആണെന്നും അൽ ജലാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.