എണ്ണ മേഖലയിൽ മനുഷ്യ മൂലധനവും സുരക്ഷാസംവിധാനവും പ്രധാനം -എണ്ണമന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും സാമ്പത്തികകാര്യ, നിക്ഷേപമന്ത്രിയും ആക്ടിങ് ധനകാര്യ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക് കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) സന്ദർശിച്ചു. എണ്ണ മേഖലയിൽ മനുഷ്യ മൂലധനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയിൽ മികച്ച അന്താരാഷ്ട്ര സംവിധാനങ്ങൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു.
എണ്ണ ഉദ്യോഗസ്ഥരോടൊപ്പം കോർപറേഷന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും വെല്ലുവിളികളും കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) ബോർഡ് ചെയർമാൻകൂടിയായ അൽ ബറാക് പരിശോധിച്ചു.
എണ്ണമേഖലക്ക് നേരിടുന്ന തടസ്സങ്ങൾ മറകടക്കാനും സൗകര്യങ്ങൾ ഉറപ്പാക്കാനും അദ്ദേഹം ഉണർത്തി. കഴിഞ്ഞ വർഷത്തെ പ്രയത്നങ്ങൾക്കും വരുമാനത്തിനും എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അൽ ബറാക് നന്ദിയും അഭിനന്ദനവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.