മനുഷ്യക്കടത്ത്: 265 കമ്പനികൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്തും വിസക്കച്ചവടവുമായി ബന്ധപ്പെട്ട് 265 കമ്പനികൾക്കെതിരെ നടപടി. തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീൽ അറിയിച്ചതാണിത്. ചില കമ്പനികൾ സർക്കാറുമായുള്ള കരാർ മനുഷ്യക്കടത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കമ്പനികളുടെ പദ്ധതി കരാർ കാലാവധി കഴിഞ്ഞിട്ടും തൊഴിലാളികളുടെ ഇഖാമ സ്റ്റാറ്റസ് മാറ്റുകയോ അവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുകയോ ചെയ്യാതെ നിയമലംഘനം നടത്തി. 28,748 തൊഴിലാളികൾ ഇത്തരത്തിൽ സർക്കാർ പ്രോജക്ട് വിസയിലെത്തി അനധികൃത താമസക്കാരായി കഴിയുന്നുണ്ട്. വേറെയും ചില കമ്പനികൾ സംശയ നിഴലിലുണ്ട്. വിഷയത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയാവുേമ്പാൾ ഇക്കാര്യത്തിൽ വ്യക്തത വരും.
19 കമ്പനികളുടെ ഫയൽ പ്രോസിക്യൂഷനും 16 കമ്പനിയുടെ ഫയൽ ആഭ്യന്തര മന്ത്രാലയത്തിനും 33 ഫയലുകൾ താമസകാര്യ വകുപ്പിെല അന്വേഷണ വിഭാഗത്തിനും 197 ഫയലുകൾ മാൻപവർ അതോറിറ്റിക്കും അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലത്ത് തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.