മനുഷ്യക്കടത്തും വിസ വിൽപനയും; രണ്ടുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ രണ്ട് പേർ പിടിയിൽ. പ്രതികൾ വിസ വിൽപന നടത്തി പ്രവാസി തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതായി അധികൃതർ കണ്ടെത്തി. ഇത്തരം തൊഴിലാളികൾക്ക് അവരുടെ സ്പോൺസർമാരായി ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുമായി നിയമാനുസൃതമായ ബന്ധമില്ലെന്നും കണ്ടെത്തി. സംഘത്തെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണത്തിന്റെയും രഹസ്യാന്വേഷണ ശേഖരണത്തിന്റെയും പിറകെയാണ് അറസ്റ്റ്.
ചോദ്യം ചെയ്യലിൽ പ്രതികൾ പദ്ധതിയിൽ പങ്കുണ്ടെന്ന് സമ്മതിച്ചു. തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംഘത്തിൽ കൂടുതൽ കൂട്ടാളികൾ ഉണ്ടോ എന്ന അന്വേഷണവും നടന്നുവരുന്നു. നിയമലംഘകർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ക്രിമിനൽ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.