കുവൈത്തിലേക്ക് മനുഷ്യക്കടത്ത്: ബംഗ്ലാദേശ് എം.പിയുടെ 617 ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ പ്രതിയായ ബംഗ്ലാദേശ് പാർലമെൻറ് അംഗത്തിെൻറ 617 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
ധാക്കയിലെ പ്രത്യേക ക്രിമിനൽ കോടതി ജഡ്ജി കെ.എം. അംറുൽ ഖൈഷ് ആണ് ഉത്തരവിട്ടത്. ഇൗ അക്കൗണ്ടുകളിൽ 15 മുതൽ 17 ദശലക്ഷം ഡോളർ വരെ പണമുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇതിൽ ഭൂരിഭാഗവും കുവൈത്തിലേക്കും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തിലൂടെ സമ്പാദിച്ചതാണ്. അതേസമയം, ബംഗ്ലാദേശി എം.പിയുടെ ഭാര്യ, മകൾ എന്നിവരുടെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചു.
മൂന്ന് ബംഗ്ലാദേശികൾ കുവൈത്തിലേക്ക് കൊണ്ടുവന്നത് 20,000 തൊഴിലാളികളെയാണ്. 50 ദശലക്ഷം ദീനാറിെൻറ മനുഷ്യക്കടത്ത് കേസിൽ അന്വേഷണം ശക്തമാവുേമ്പാൾ കുരുക്ക് മുറുകുന്നത് ഇരുരാഷ്ട്രങ്ങളിലെയും പ്രമുഖർക്ക് ഉൾപ്പെടെ നിരവധി പേർക്കാണ്. 018ൽ ബംഗ്ലാദേശ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാർഥിയായി ജയിച്ച മുഹമ്മദ് ഷാഹിദ് അൽ ഇസ്ലാം ആണ് കേസിലെ മുഖ്യപ്രതി.
സർക്കാർ ശുചീകരണ കരാർ തൊഴിലാളികളായി വന്ന ഇവർക്ക് കരാറിൽ പറഞ്ഞിരുന്നതിനെക്കാൾ വളരെ കുറഞ്ഞ തുകയാണ് ശമ്പളമായി ലഭിച്ചിരുന്നത്. ഒരാളിൽനിന്ന് ശുചീകരണ തൊഴിലാളിയുടെ വിസക്ക് 1800 മുതൽ 2200 ദീനാർ വരെയാണ് റാക്കറ്റ് വാങ്ങിയിരുന്നത്. ഡ്രൈവർ വിസ 2500 മുതൽ 3000 വരെ ദീനാറിനാണ് വിറ്റിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.