ചരക്ക് കടത്തിനും ഹൈപ്പർ ലൂപ്പ് നെട്ടല്ലായി ഡി.പി.വേൾഡ്
text_fieldsമനുഷ്യർക്കാണോ ചരക്കിനാണോ ഹൈപ്പർ ലൂപ്പിൽ യാത്ര ചെയ്യാനുള്ള ഭാഗ്യം ആദ്യം ഉണ്ടാവുക. അത് കണ്ടറിയേണ്ട കാര്യമാണ്. യാത്രക്കൊപ്പം സാധനങ്ങളുടെ കടത്തിനും ഉപയോഗിക്കാവുന്ന ഹൈപ്പർ ലൂപ്പ് ദുബൈയിൽ സ്ഥാപിക്കാനൊരുങ്ങുകയാണ് റിച്ചാർഡ് ബ്രാൻസണിെൻറ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനി. പദ്ധതി പൂർണതോതിൽ പൂർത്തിയായാൽ 48 മണിക്കൂറിനുള്ളിൽ ലോകത്തെവിടെയും ചരക്കെത്തിക്കാനുള്ള സൗകര്യമായിരിക്കും ഉണ്ടാവുക. ദുബൈ േപാർട്ടിെൻറ സഹകരണത്തോടെയാണ് പദ്ധതി ഒരുക്കുന്നത്. ഡി.പി. വേൾഡ് കാർഗോ സ്പീഡ് എന്ന പേരിലാണ് ഇത് നടപ്പാക്കുക. നിരത്തിലെ നിരക്കിൽ വായുവേഗത്തിലുള്ള ചരക്ക് കടത്താണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡി.പി. വേൾഡ് സി.ഇ.ഒ. സുൽത്താൻ അഹമ്മദ് ബിൻ സുലൈം പറഞ്ഞു. വേഗം ചീത്തയാവുന്ന സാധനങ്ങൾ പരമ്പരാഗത കണ്ടെയ്നറുകൾക്ക് പകരം പ്രത്യേക പോഡുകളിൽ നേരിട്ട് പാക്ക്ചെയ്ത് കൊണ്ടുവന്ന് ഹൈപ്പർ ലൂപ്പിൽ അയക്കാനാവും. ലോകത്ത് അയക്കപ്പെടുന്ന ചരക്കുകളിൽ മൂന്നിലൊന്നും സമയത്തിന് പ്രാധാന്യം ഉള്ളവയാണ്. നിലവിൽ മണിക്കൂറിൽ നാനൂറ് മൈൽ വേഗത്തിൽ സഞ്ചരിക്കാനുള്ള സാേങ്കതിവ വിദ്യ വിർജിൻ ഹൈപ്പർ ലൂപ്പ് കൈവരിച്ചിട്ടുണ്ട്. ഇന്ത്യയിലും സൗദി അറേബ്യയിലും യു.എ.ഇലുമാണ് വിർജിൻ ഹൈപ്പർ ലൂപ്പ് പദ്ധതികൾ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.