'ഞാൻ കണ്ട മാലാഖ' റിയാലിറ്റി ഷോ പുരസ്കാര വിതരണം
text_fieldsകുവൈത്ത് സിറ്റി: എസ്.എം.സി.എ സംഘടിപ്പിച്ച 'ഞാൻ കണ്ട മാലാഖ' റിയാലിറ്റി ഷോ വിജയികൾക്ക് സമ്മാനം നൽകി. അപ്രതീക്ഷിതമായി ദുരന്ത മുഖത്തെത്തി പ്രതിഫലേച്ഛ കൂടാതെ കരുണയുടെ കരം നീട്ടിയ 24 പേരെയാണ് സാക്ഷികൾ പരിചയപ്പെടുത്തിയത്. ജീവിതാനുഭവങ്ങളും, ദുരന്തദിനങ്ങളും കൊണ്ട് വൈകാരികമായ നിരവധി മുഹൂർത്തങ്ങൾ ആറു എപ്പിസോഡുകളിലായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ് വിജയികളെ ആദരിച്ചു.
എംബസിയുടെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമമാണെന്ന് അംബാസഡർ പറഞ്ഞു. നന്മ ചെയ്യാൻ അവസരമുണ്ടാകുന്നത് തന്നെ വലിയ അനുഗ്രഹമാണെന്നും അതിനെ ആദരിക്കുന്ന എസ്.എം.സി.എയെയും അതിനായി സമയം നീക്കിവെക്കുന്ന ഇന്ത്യൻ സ്ഥാനപതിയെയും ബഹുമാനത്തോടെ കാണുന്നുവെന്ന് അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ചു സംസാരിച്ച ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ പറഞ്ഞു. എസ്.എം.സി.എ പ്രസിഡൻറ് ബിജോയ് പാലാക്കുന്നേൽ ആമുഖ ഭാഷണം നടത്തി. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ പരിപാടികൾ അവതരിപ്പിച്ചു. റിയാലിറ്റി ഷോയുടെ മുഖ്യ പാനലിസ്റ്റ് ബാബുജി ബത്തേരി സന്നിഹിതനായിരുന്നു. സോഷ്യൽ വെൽഫെയർ കൺവീനർ സന്തോഷ് ചക്യത് പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ സാലു പീറ്റർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.