ഐ.സി.സി.ആർ സ്ഥാപകദിനം ആചരിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കൾചറല്‍ റിലേഷന്‍സ് സ്ഥാപകദിനത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രിയും ഐ.സി.സി.ആർ സ്ഥാപകനുമായ മൗലാന അബുൽകലാം ആസാദിനെയും അദ്ദേഹത്തിന്‍റെ സംഭാവനകളെയും അംബാസഡർ സിബി ജോർജ് ചടങ്ങിൽ അനുസ്‌മരിച്ചു.
എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അംബാസഡറും പത്നിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രചരിപ്പിക്കുന്നതിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സംഭാവനകൾ എടുത്തുപറഞ്ഞ സിബി ജോർജ് 'ഈ വർഷം ഇന്ത്യ സന്ദർശിക്കുക' എന്ന സന്ദേശം കുവൈത്തിന്‍റെ എല്ലാ കോണിലേക്കും പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്തു. 2022ലെ അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളുടെ കർട്ടൻ റൈസറും ഇതോടൊപ്പം നടന്നു. ഹെഡ് ഓഫ് ചാൻസറി ഡോ. വിനോദ് ഗെയ്ക്വാദ്, ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ എന്നിവർ നേതൃത്വം നൽകി. വിവിധ നൃത്ത സംഗീത പരിപാടികളും വേദിയിൽ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.