ഐ.സി.എഫ് ഫഹാഹീൽ ബാക് ടു മദ്റസ സംഗമം
text_fieldsഫഹാഹീൽ: വി ആർ റെഡി; ബാക് റ്റു മദ്റസ' പ്രമേയത്തിൽ ഐ.സി.എഫ് ഫഹാഹീൽ മദ്റസ സംഗമം നടത്തി.
ഐ.സി.എഫ് കുവൈത്ത് നാഷനൽ എജുക്കേഷൻ സെക്രട്ടറി റഫീഖ് കൊച്ചന്നൂർ ഉദ്ഘാടനം ചെയ്തു. ശരിയായ വിദ്യഭ്യാസവും ധാർമ്മികതയിൽ ഊന്നിയ സംസ്കാരവും നൽകിയാൽ സന്താനങ്ങൾ ഏറ്റവും മൂല്യവർധിതമായ നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. മാനേജിങ് കമ്മിറ്റി ചെയർമാൻ ശുകൂർ മൗലവി കൈപ്പുറം അധ്യക്ഷത വഹിച്ചു.
സദർ മുഅല്ലിം അബ്ദുൽ റഷീദ് ഹസനി സന്ദേശ പ്രഭാഷണം നടത്തി. വിദ്യാർഥികളുടെ കലാ പരിപാടികൾ, സ്റ്റുഡന്റ്സ് അസംബ്ലി, പാരന്റ്സ് മീറ്റ്, ഓപ്പൺ ക്വിസ് മത്സരം തുടങ്ങിയവ സംഗമ ഭാഗമായി നടന്നു.
ലത്തീഫ് തോന്നിക്കര, ശിഹാബ് വാരം, ഹൈദർ സഖാഫി, അബ്ദുൽ നാസർ ലത്തീഫി, സലീം ബുഖാരി, അലി അക്ബർ മൗലവി, ഹനീഫ് വെള്ളച്ചാൽ എന്നിവർ സംസാരിച്ചു.
നവാസ് ശംസുദ്ദീൻ സാഗതവും വി.യു. ഹാരിസ് നന്ദിയും പറഞ്ഞു. ഫഹാഹീൽ, ഖൈത്താൻ, സാൽമിയ, ജഹ്റ ഐ.സി.എഫ് മദ്റസകളിൽ മേയ് 13ന് ക്ലാസ് ആരംഭിക്കുന്നു. അഡ്മിഷന് 65992683 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.