ഐ.സി.എഫ് ഹാർമണി കോൺക്ലേവ്: വെബിനാർ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഐ.സി.എഫ് ജനുവരി മുതൽ മാർച്ച് വരെ നടത്തുന്ന സ്നേഹകേരളം കാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ‘ഹാർമണി കോൺക്ലേവ്’വെബിനാർ നടക്കും. ഉച്ചക്ക് ഓൺലൈനായി നടക്കുന്ന പരിപാടിയിൽ പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.
എസ്.വൈ.എസ് സംസ്ഥാന സമിതി അംഗം മജീദ് അരിയല്ലൂർ, കുവൈത്ത് ഇന്ത്യൻ ബിസിനസ് കൗൺസിൽ സെക്രട്ടറി സുരേഷ്, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനു മോൻ തുടങ്ങിയവർ സംബന്ധിക്കും. വിശ്വാസാചാരങ്ങളുടെ പേരിൽ മനുഷ്യരെ വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരായ തിരുത്തായിരിക്കും കോൺക്ലേവെന്ന് സംഘാടകർ അറിയിച്ചു.
സ്നേഹസൗഹൃദ സന്ദേശം ജനമനസ്സുകളിലേക്ക് നേരിട്ട് കൈമാറുന്നതിന്റെ ഭാഗമായി പ്രവർത്തകർ നിരവധി പേരുമായി നേരിട്ട് സംവദിച്ചു. രണ്ടാഴ്ചക്കാലം നീണ്ട ‘മീറ്റ് ദ പീപ്ൾ’എന്ന ഈ പരിപാടിയിൽ വലിയ മുന്നേറ്റമുണ്ടായതായും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.