ഐ.സി.എഫ് കുവൈത്ത് മെഗാ ഇഫ്താറും ദുആ സംഗമവും
text_fieldsഐ.സി.എഫ് കുവൈത്ത് മെഗാ ഇഫ്താറിൽ ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി തങ്ങൾ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി മെഗാ ഇഫ്താറും ദുആ സംഗമവും അസ്പിയർ ഇന്ത്യൻ സ്കൂളിൽ നടന്നു. നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷതവഹിച്ചു.
സയ്യിദ് സുഹൈൽ അസ്സഖാഫ് ഉദ്ഘാടനം ചെയ്തു. കേരള മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി തങ്ങൾ നസീഹത്ത്, തൗബ, പ്രാർഥന സദസ്സിന് നേതൃത്വം നൽകി.
ഐ.സി.എഫ് മദ്റസ അധ്യാപകർക്ക് നടത്തിയ ഹിസ്ബ് പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും അനുമോദന ഫലകവും ഖലീൽ ബുഖാരി തങ്ങൾ കൈമാറി.
മർകസ് ഡയറക്ടറും എസ്.എസ്.എഫ് ഇന്ത്യ ജനറൽ സെക്രട്ടറിയുമായ ഉബൈദുല്ല സഖാഫി, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഷാജഹാൻ സഖാഫി കാക്കനാട്, ഉബൈദ് നൂറാനി, ഷഹീർ അസ്ഹരി, അഷ്റഫ് സഖാഫി പൂപ്പലം, കെ.സി റഫീഖ് (കെ.കെ.എം.എ), സിദ്ധീഖ് വലിയകത്ത്, സത്താർ കുന്നിൽ (ഐ.എൻ.എൽ) അസിം സേട്ട് (ശിഫ അൽ ജസീറ), ഹംസ പയ്യന്നൂർ (മെട്രൊ), ആബിദ് (ഐ ബ്ലാക്ക്) നാസർ പെരുമ്പട്ട എന്നിവർ പങ്കെടുത്തു.
നാഷനൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര സ്വാഗതവും റസാഖ് സഖാഫി നന്ദിയും പറഞ്ഞു. നാഷനൽ ഭാരവാഹികളായ സയ്യിദ് ഹബീബ് അൽ ബുഖാരി, അഹ്മദ് സഖാഫി കാവനൂർ, ഷുക്കൂർ മൗലവി, അബൂമുഹമ്മദ്, സമീർ മുസ്ലിയാർ, അസീസ് സഖാഫി, റഫീഖ് കൊച്ചന്നൂർ, നൗഷാദ് തലശ്ശേരി, സാലിഹ് കിഴക്കേതിൽ, ബഷീർ അണ്ടിക്കോട് എന്നിവർ നേത്രത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.