ഐ.സി.എഫ് കുവൈത്ത് ദേശീയ വാർഷിക കൗൺസിൽ
text_fieldsഐ.സി.എഫ് കുവൈത്ത് ദേശീയ കൗൺസിലിൽ എൻജി. അബ്ദുല്‍ ഹമീദ് ചാവക്കാട്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് ദേശീയ കൗൺസിൽ അഹ്മദ് കെ. മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. ജങ്ഷൻ എന്ന പേരിൽ ഒരു മാസക്കാലമായി യൂനിറ്റ് തലം തൊട്ട് നടത്തിവരുന്ന പ്രതിനിധി സമ്മേളനങ്ങളുടെ ദേശീയതല സമാപനമായാണ് വാർഷിക കൗൺസിൽ സംഘടിപ്പിച്ചത്.
ജഹ്റ അൽ അഹ്ലിയ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഐ.സി.എഫ് കുവൈത്ത് ഇന്റർനാഷനൽ പ്ലാനിങ് ബോഡ് അംഗം എൻജി. അബ്ദുൽ ഹമീദ് ചാവക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. സമൂഹത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കി ഇടപെടലുകളിലെ രീതി ക്രമപ്പെടുത്താൻ സാമൂഹിക പ്രവർത്തകർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വയം മാറാൻ ഒരുക്കമല്ലാത്ത ജനവിഭാഗത്തിൽ പരിവർത്തനം സാധ്യമല്ലെന്ന ഖുർആൻ ഉദ്ബോധനം അദ്ദേഹം ഉണർത്തി. വ്യക്തികൾ ക്രിയാത്മകമായ മാറ്റത്തിന് സ്വയം തയാറാകണമെന്നും എന്നാലേ സമൂഹത്തിൽ ഗുണപരമായ വിപ്ലവങ്ങൾ സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹബീബ് അൽബുഖാരി പ്രാർഥന നിർവഹിച്ചു. അലവി സഖാഫി തെഞ്ചേരി, അഹ്മദ് സഖാഫി കാവനൂർ, അബ്ദുൽ അസീസ് സഖാഫി എന്നിവർ സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതവും കെ. സാലിഹ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.