ഐ.സി.എഫ് മെഗാ മീലാദ് സമ്മേളനം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: ‘തിരുനബി: ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ ഐ.സി.എഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി കുവൈത്ത് നാഷനല്‍ കമ്മിറ്റി മീലാദ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു.
ഈ മാസം 20ന് മന്‍സൂരിയയില്‍ വൈകിട്ട് 3.30 മുതല്‍ 10 വരെയാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 3.30ന് പ്രവാചക കീര്‍ത്തനങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ സന്ദേശ പ്രഭാഷണവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനല്‍ സെക്രട്ടറി ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണവും നടത്തും.
ശൈഖ് അബ്ദുല്‍ റസാഖ് അല്‍ കമാലി, ഡോ. അഹ്മദ് അല്‍ നിസ്ഫ്, ഡോ. അബ്ദുല്ല നജീബ് സാലിം, അനസ് അല്‍ ജീലാനി, ഔസ് ഈസ അല്‍ ഷഹീന്, ഹബീബ് കോയ തങ്ങള്‍, സെയ്ദലവി തങ്ങള്‍ സഖാഫി, അലവി സഖാഫി തെഞ്ചേരി എന്നിവര്‍ സംസാരിക്കും.
കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസഘടകമാണ് ഐ.സി.എഫ്. വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
കുവൈത്തിൽ അഞ്ചു മദ്റസകളില്‍ ഹയര്‍ സെക്കൻഡറി തലം വരെയുള്ള മതവിദ്യാഭ്യാസം മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി നൽകിവരുന്നു. ഹാദിയ വിമന്‍സ് അക്കാദമി, സഫ്വാ വളണ്ടിയര്‍ വിങ് എന്നിവയും സജീവമായി പ്രവര്‍ത്തിച്ചു പോരുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ സയ്യിദ് അലവി സഖാഫി, അലവി സഖാഫി തെഞ്ചേരി, അഹ്മദ് കെ. മാണിയൂർ, അബ്ദുൽ അസീസ് സഖാഫി, അബു മുഹമ്മദ്, അബ്ദുല്ല വടകര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.