െഎ.സി.എഫ് ഫലസ്തീൻ െഎക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: എല്ലാ അന്തർദേശീയ മര്യാദകളും ധാരണകളും ലംഘിച്ചാണ് ഏഴു പതിറ്റാണ്ടായി ഇസ്രായേൽ ഫലസ്തീനുമേൽ അധിനിവേശം നടത്തുന്നതെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനൽ സെക്രട്ടറി അബ്ദുല്ല വടകര അഭിപ്രായപ്പെട്ടു.
'ഫലസ്തീൻ; ഇരയാര്? വേട്ടക്കാരനാര്?'വിഷയത്തിൽ ഐ.സി.എഫ് കുവൈത്ത് സിറ്റി സെൻട്രൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു. ഫലസ്തീനികളുടെ സ്വാസ്ഥ്യം കെടുത്തുകയും അവരെ ആട്ടിയോടിക്കുകയും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും കൊന്നുതള്ളുകയും ചെയ്യുന്ന ഇസ്രായേലിന് സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ ഒരു അവകാശവുമില്ല. ഐക്യരാഷ്ട്ര സഭ ഏറ്റവും കൂടുതൽ പ്രമേയങ്ങൾ പാസാക്കിയത് ഇസ്രായേലിനെതിരെയാണ്.
അന്തർദേശീയ മനുഷ്യാവകാശ സംഘടനകൾ നിരന്തരമായി അവർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെയുള്ള ഒരു രാഷ്ട്രമാണ് ഏറ്റവും ദുർബലമായ ഫലസ്തീനികളുടെ ചെറുത്തുനിൽപുകളെ ഭീകരതയായി കൊട്ടിഘോഷിക്കുന്നത്. ഇസ്രായേലിെൻറ മനുഷ്യത്വവിരുദ്ധ നടപടികൾക്കെതിരെ ഐക്യരാഷ്ട്രസഭയും ലോകസമൂഹവും ശകതമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐ.സി.എഫ് സിറ്റി സെൻട്രൽ പ്രസിഡൻറ് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബാദുഷ മുട്ടനൂർ സ്വാഗതവും സ്വാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.