ആശയങ്ങളുടെ സംഗമവേദിയായി ഐ.സി.എസ്.കെ‘ഗ്യാനോത്സവ്’
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് (ഐ.സി.എസ്.കെ) ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു. ഗ്യാനോത്സവ് -2024 എന്ന പേരിൽ നടന്ന പ്രദർശനം കുവൈത്തിലെ യു.എസ് അംബാസഡർ കാരെൻ ഹിഡെക്കോ സസഹാറ ഉദ്ഘാടനം ചെയ്തു.
കെഫാസ് സയൻറിഫിക് സെന്റർ ടെക്നോളജി ഡെവലപ്മെന്റ് വിഭാഗം തലവൻ മിസ്റ്റർ മഹ്മൂദ് സമാൻ, കിരീടാവകാശിയുടെ ഓഫീസിലെ വിദേശകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി മാസിൻ അൽ ഈസാ എന്നിവരും പ്രത്യേക അതിഥികളായി പങ്കെടുത്തു.
ഐ.സി.എസ്.കെ ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ശൈഖ് അബ്ദുൽ റഹിമാൻ, സെക്രട്ടറി അമീർ മുഹമ്മദ്, ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഗീതിക അഹൂജ, കുവൈത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷഹബാത് ഖാൻ, സാൽമിയ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. അനീസ് അഹമ്മദ്.
ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ്, ഐ.സി.എസ്.കെ ഖൈതാൻ ബ്രാഞ്ച് പ്രിൻസിപ്പൽ ഗംഗാധർ ശിർസത്, അമ്മാൻ സ്ട്രീറ്റ് ബ്രാഞ്ച് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ ബ്രാഞ്ച് പ്രിൻസിപ്പൽ ഷീജ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഐ.സി.എസ്.കെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ സ്വാഗതവും ഗ്യാനോത്സവ് -2024 ചീഫ് കോഓഡിനേറ്റർ സരിത ഉമേഷ് നന്ദിയും പറഞ്ഞു. ചിത്രകലാ അധ്യാപകൻ സൂരജ് വരച്ച ഛായാചിത്രം യു.എസ് അംബാസഡർ ചടങ്ങിൽ കൈമാറി.
സ്റ്റിൽ-വർക്കിങ് മോഡലുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, പസിലുകൾ, വിദ്യാർഥികൾ നവീകരിച്ച് രൂപകൽപ്പന ചെയ്ത ഓൺ-ദി-സ്പോട്ട് എക്സിബിറ്റുകൾ എന്നിവ ഉൾപ്പെടുന്ന 450 പ്രദർശന സാമഗ്രികൾ പ്രദർശനത്തിലുണ്ടായിരുന്നു. നൃത്തം, ഗാനങ്ങൾ എന്നവയും പരിപാടിക്ക് കൊഴുപ്പേകി. മറ്റു സ്കൂളുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ആഘോഷങ്ങളിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.