വോട്ട് ചെയ്യാൻ ഇനി ഐ.ഡി കാർഡ് മതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സിവിൽ ഐ.ഡി കാർഡിലെ മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാൻ അനുമതി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായക തീരുമാനം കൈക്കൊണ്ടത്. വരുന്ന തെരഞ്ഞെടുപ്പിൽ ഇത് പ്രാവർത്തികമായേക്കും.
മന്ത്രിസഭ യോഗത്തിനുശേഷം നീതിന്യായമന്ത്രി ജമാൽ അൽ ജലാവി ദേശീയ ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടർമാർ താമസിക്കുന്ന നിയോജക മണ്ഡലത്തിൽതന്നെ സമ്മതിദാനം വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാക്കാനും പുതിയ നടപടി സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ ജനവാസമേഖലകളെ ഭൂമിശാസ്ത്രപരമായ സാമീപ്യവും ഗവർണറേറ്റും അടിസ്ഥാനമാക്കി നാല് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.