ഇടുക്കി അസോസിയേഷൻ പിക്നിക് ഫ്ലെയർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്തിന്റെ പിക്നിക്, സമ്മർ ഇൻ അബ്ദലി ഐ.എ.കെ-2023ന്റെ ഫ്ലെയർ പ്രകാശനം അബ്ബാസിയ ചാച്ചൂസ് ഹാളിൽ നടന്നു. ആക്ടിങ് പ്രസിഡന്റ് ബാബു ചാക്കോ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ മാർട്ടിൻ ചാക്കോ, ഫ്ലെയർ അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു, അഡ്വ. ലാൽജി ജോർജ് എന്നിവർക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.
പ്രോഗ്രാം കൂപ്പണുകളുടെ ആദ്യ വിതരണം അഡ്വൈസറി ബോർഡ് മെംബർ ബൈജു പോൾ, ജോബിൻസ് ജോസഫ്, അനീഷ് പ്രഭാകരൻ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിജോ തോമസ് സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു, അഡ്വൈസറി ബോർഡ് അംഗങ്ങളായ അഡ്വ. ലാൽജി ജോർജ്, ബിജു പി. ആന്റോ, ബൈജു പോൾ, അനീഷ് പ്രഭാകരൻ എന്നിവർ സംസാരിച്ചു. ട്രഷറർ ജിന്റോ ജോയ്, ജോയന്റ് സെക്രട്ടറി അലൻ സെബാസ്റ്റ്യൻ, ജോയന്റ് ട്രഷറർ ജോസ് പാറയാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 27, 28 തീയതികളിലാണ് സമ്മർ ഇൻ അബ്ദലി ഐ.എ.കെ-2023.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.