ഇടുക്കി അസോസിയേഷൻ പിക്നിക് ഫ്ലയർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് ശൈത്യകാല പിക്നിക്കിന്റെ ഫ്ലയർ പ്രകാശനം നടത്തി. സാൽമിയ തക്കാര റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് വിനോദ് കുമാർ ഫ്ലയർ പിക്നിക് ജനറൽ കൺവീനർ ടെരൻസ് ജോസിന് കൈമാറി.
പ്രസിഡന്റ് എബിൻ തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ബിജോ ജോസഫ്, വൈസ് പ്രസിഡന്റ് ജോൺലി തുണ്ടിയിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ജിജി മാത്യു, മുൻ പ്രസിഡന്റ് ബാബു പാറയാനിയിൽ, കോർ കമ്മിറ്റി അംഗം ടോം ഇടയോടിയിൽ, ഫുഡ് കമ്മിറ്റി കൺവീനർ ബിജു ജോസ്, കൾചറൽ കൺവീനർ അനീഷ് ശിവൻ, സ്പോർട്സ് കൺവീനർ ബിജോ തോമസ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതവും ജോയന്റ് ട്രഷറർ അനീഷ് പ്രഭാകരൻ നന്ദിയും പറഞ്ഞു. പിക്നിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കൺവീനർ ടെരൻസ് ജോസിനെ ബന്ധപ്പെടാം. ഫോൺ-55957651.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.