Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 3:07 AM IST Updated On
date_range 7 May 2020 3:07 AM ISTപൂർണ കർഫ്യൂ ഉണ്ടെങ്കിൽ വാർത്താസമ്മേളനത്തിൽ അറിയിക്കും -മന്ത്രാലയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നുണ്ടെങ്കിൽ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. മേയ് ഒമ്പത് മുതൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് വാർത്താവിനിമയ മന്ത്രാലയം വിശദീകരണം നൽകിയത്. മേയ് ഒമ്പത് മുതൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. സ്വദേശികളെ തിരിച്ചെത്തിക്കുന്ന ദൗത്യം പൂർത്തിയായാൽ നിയന്ത്രണം ശക്തമാക്കുന്നത് ആലോചിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മേയ് ഒമ്പത് മുതൽ പൂർണ കർഫ്യൂ തീരുമാനിച്ചു എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story