സ്നേഹസംഗമമായി ഇഫ്താർ
text_fieldsകെ.ഐ.ജി ഇഫ്താർ സമ്മേളനം
ഫഹാഹീല്‍: നിരന്തരം വേട്ടയാടപ്പെടുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ജീവിതവിശുദ്ധികൊണ്ടും സഹനശക്തികൊണ്ടും നേരിടാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡൻറ് സലീം മമ്പാട് പറഞ്ഞു. കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) അബുഹലീഫ-ഫഹാഹീല്‍ ഏരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൗതിക സുഖസൗകര്യങ്ങൾ മനുഷ്യനെ ദൈവവിസ്മൃതിയിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ദൈവസ്മരണ വിശേഷാൽ സന്ദർഭങ്ങളിൽ മാത്രം വേണ്ടതല്ല. ജീവിതത്തിലുടനീളം വിശ്വാസത്തിന്റെ ചൈതന്യം കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സമ്മേളനം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു.
ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് സാബിഖ് യൂസുഫ് അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം അബ്ദുറസാഖ് നദ്വി സംസാരിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി എം.കെ. നജീബ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹനാസ് മുസ്തഫ, സാല്‍മിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ്, നിയാസ് ഇസ്ലാഹി, പി.പി. അബ്ദുറസാഖ്, സമീര്‍ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ ഹാദി ഖുര്‍ആന്‍ പാരായണം നടത്തി.
അബൂഹലീഫ ഏരിയ പ്രസിഡന്റ് ബാസിത് പാലാറ സ്വാഗതവും പ്രോഗ്രാം കൺവീനർ മുഹമ്മദ് നസീം നന്ദിയും പറഞ്ഞു.
ഐ.എം.സി.സി കുവൈത്ത് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് ഇഫ്താർ സംഗമം നടത്തി. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി സത്താർ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ആദർശം മുറുകെപ്പിടിച്ച് ഐ.എം.സി.സി കുവൈത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രസിഡൻറ് ഹമീദ് മധൂർ പറഞ്ഞു. ജനറല്‍ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതവും ട്രഷറർ അബൂബക്കർ നന്ദിയും പറഞ്ഞു. വിവിധ സംഘടന സാമൂഹിക നേതാക്കളായ സജി, ഹംസ പയ്യന്നൂർ, ബി.എസ്. പിള്ള, വിനോദ് വലൂപറമ്പിൽ, അഡ്വ. സുബിൻ അറയ്ക്കൽ, തോമസ് മാത്യൂ കടവിൽ, അനിയൻകുഞ്ഞ് പാപ്പച്ചർ, ഖലീൽ അടൂർ, ഉമ്മർ കൂളിയങ്കാൽ തുടങ്ങിയവർ സംസാരിച്ചു.
സിറാജ് പാലക്കി, കുഞ്ഞമ്മദ് അതിഞ്ഞാൽ, അന്‍വർ തച്ചമ്പൊയില്, റിയാസ് തങ്ങള്‍ കൊടുവള്ളി, മുബാറക്ക് കൂളിയങ്കാല്‍, ഇല്യാസ് ചിത്താരി, സഫാദ് പടന്ന, നൗഫല്‍ പുഞ്ചാലി, നിസാർ കൊടുവള്ളി, ശരീഫ് പൂച്ചക്കാട്, നാസർ, അബ്ബാസ് ബേക്കല്‍, മുനീർ ബീരിച്ചേരി, ഇല്യാസ് പൂച്ചക്കാട്, സഗീർ ബാലരാമപുരം തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി. കോവിഡ് കാലത്തെ മികച്ച സേവന പ്രവർത്തനം നടത്തിയ ഹമീദ് മധൂരിനുള്ള പുരസ്കാരം സജി ജനാർദനൻ കൈമാറി.
സൗഹൃദ വേദി ഫഹാഹീൽ സൗഹൃദ ഇഫ്താർ സംഗമം
ഫഹാഹീൽ: സൗഹൃദ വേദി ഫഹാഹീൽ ഏരിയ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് ബാബു സജിത്ത് അധ്യക്ഷത വഹിച്ചു. അൻവർ സഈദ് റമദാൻ സന്ദേശം നൽകി. എല്ലാ വിശ്വാസസംഹിതകളെയും ഒരുമിപ്പിക്കുന്ന ആത്മീയപാരമ്പര്യം വ്രതത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ അനിയൻ കുഞ്ഞ് പാപ്പച്ചൻ, അബുഹലീഫ സൗഹൃദ വേദി പ്രസിഡൻറ് ശ്രീജിത്ത്, സജി ജോർജ് എന്നിവർ സംസാരിച്ചു. മുഹമ്മദ് അബു യാസീൻ ഖുർആൻ പാരായണം നടത്തി. ഫൈസൽ അബ്ദുല്ല, എസ്.എ.പി. ശറഫുദ്ദീൻ, നിയാസ് ഇസ്ലാഹി, ഉസാമ അബ്ദുറസാഖ്, സനോജ് സുബൈർ, എം.കെ. ഗഫൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് സാബിക് യൂസുഫ് സ്വാഗതവും സൗഹൃദ വേദി ഫഹാഹീൽ കൺവീനർ യൂനുസ് കനോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.