ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം റമദാൻ ഗബ്ക സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്ത് റമദാനോടനുബന്ധിച്ച് 'ഗബ്ക' സംഘടിപ്പിച്ചു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ കുവൈത്ത് സർക്കാർ പ്രതിനിധികൾ, രാജകുടുംബാംഗങ്ങൾ, നയതന്ത്രജ്ഞർ, മറ്റു പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുഖ്യാതിഥിയായി. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ഐ.ഡി.എഫിന്റെയും മുഴുവൻ ആരോഗ്യ ജീവനക്കാരുടെയും ത്യാഗപരിശ്രമങ്ങളെ അംബാസഡർ പ്രകീർത്തിച്ചു. ഐ.ഡി.എഫ് പ്രസിഡൻറ് ഡോ. അമീർ അഹ്മദ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ഡോ. ഹസൻ ഖാൻ റമദാൻ സന്ദേശം നൽകി. ഡോ. അഹ്മദ് അൽ ശത്തി, എൻജിനീയർ അബ്ദുൽ അസീസ് അൽ ദുഐജ് എന്നിവർ സംസാരിച്ചു. ഐ.ഡി.എഫ് അംഗങ്ങളുടെ കുട്ടികളുടെ ഫാൻസി ഡ്രസ് ഷോ പരിപാടിയുടെ ആകർഷണമായി. കൾച്ചറർ സെക്രട്ടറിമാരായ ഡോ. അപർണ ഭട്ട്, ഡോ. തോമസ് കോശി എന്നിവർ ഇതിന് നേതൃത്വം നൽകി. വിജയികൾക്ക് അംബാസഡർ സിബി ജോർജ്, പത്നി ജോയ്സ് സിബി എന്നിവർ സമ്മാനം നൽകി. അതിഥികൾക്കായി നടത്തിയ റമദാൻ ക്വിസിന് വൈസ് പ്രസിഡൻറ് ഡോ. സജ്ന മുഹമ്മദ്, ഡോ. അപർണ ഭട്ട് എന്നിവർ നേതൃത്വം നൽകി.
വൈസ് പ്രസിഡൻറ് ഡോ. സുനിൽ യാദവ് നന്ദി പറഞ്ഞു. കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഇബ്രാഹീം അൽ തൊവാല, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്പെഷലൈസേഷൻ സെക്രട്ടറി ഡോ. ഫവാസ് അൽ രിഫായി, മിലിട്ടറി മെഡിക്കൽ സർവിസ് അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല മിശ്അൽ അസ്സബാഹ്, അഹ്മദി മേഖല ഹെൽത്ത് സർവിസ് മേധാവി ഡോ. അഹ്മദ് അൽ ശത്തി, ഫർവാനിയ മേഖല മേധാവി ഡോ. മുഹമ്മദ് അൽ റാഷിദി, കെ.എൻ.പി.സി ഡെപ്യൂട്ടി സി.ഇ.ഒ എൻജിനീയർ അബ്ദുൽ അസീസ് അൽ ദുഐജ്, കുവൈത്ത് സർവകലാശാല മുൻ പ്രസിഡൻറ് പ്രഫ. അബ്ദുല്ല ബെഹ്ബെഹാനി, താജികിസ്താൻ അംബാസഡർ സുബൈദുല്ലോ സുബൈസോദ തുടങ്ങിയവർ സംബന്ധിച്ചു. ഐ.ഡി.എഫ് ട്രഷറർ ഡോ. ജഗനാഥ് ചോദൻകർ അവതാരകനായി. അബ്ദുറഹ്മാൻ ഗൽസൂർകർ ഖിറാഅത്ത് നടത്തി. ഐ.ഡി.എഫ് ജനറൽ സെക്രട്ടറി ഡോ. നസീം പാർക്കർ സ്വാഗതം പാർക്കർ സ്വാഗതം പറഞ്ഞു.
അബ്ബാസിയ ഏരിയ മലര്‍വാടി
കുവൈത്ത് സിറ്റി: ഐവ അബ്ബാസിയ ഏരിയയുടെ കീഴില്‍ ഹിറ, ജലീബ്, ബില്‍കീസ് മലര്‍വാടി യൂനിറ്റുകള്‍ ഇഫ്താർ സംഗമം നടത്തി. ഹിറ യൂനിറ്റ് ഇഫ്താർ സംഗമത്തില്‍ പ്രസിഡൻറ് മുറാദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. യുംന അക്ബര്‍ ഖിറാഅത്ത് നടത്തി. മിർവത്ത് സിയാസ് റമദാൻ ടിപ്സ് അവതരിപ്പിച്ചു. സിയാന ശാഹുല്‍ സ്വാഗതവും ഫിദ റാഷിദ് നന്ദിയും പറഞ്ഞു. ഷമീന റാഷിദ് കുട്ടികളോട് സംവദിച്ചു. ജലീബ് യൂനിറ്റ് ഇഫ്താർ സംഗമത്തില്‍ പ്രസിഡൻറ് ആമിന വഹാബ് സ്വാഗതം പറഞ്ഞു. അഹ്നാഫ് സജീര്‍ ഖിറാഅത്ത് നടത്തി. ജൈഹാൻ സജീര്‍ കുട്ടികളുമായി സംവദിച്ചു. ബില്‍കീസ് യൂനിറ്റിൽ പ്രസിഡൻറ് ഷെസ സമീറിന്‍റെ അധ്യക്ഷതയിൽ നടന്ന ഇഫ്താർ സംഗമത്തിൽ സിമി അക്ബർ കുട്ടികളോട് സംവദിച്ചു.
കായംകുളം എൻ.ആർ.ഐസ്
കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐസ് കുവൈത്ത് ഇഫ്താർ സംഗമം നടത്തി. പ്രസിഡൻറ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സലഫി റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഖലീൽ നന്ദിയും പറഞ്ഞു. ഗോപാലകൃഷ്ണൻ, അരുൺ, ശ്രീകുമാർ, ബിജു ഖാദർ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.