വിവിധ സംഘടനകളുടെ ഇഫ്താർ സംഗമം
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് സി. ഹനീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി. കുട ജനറൽ കൺവീനർ പ്രേംരാജ്, മുൻരക്ഷാധികാരി ഷബീർ മണ്ടോളി, ഹസ്സൻകോയ എന്നിവർ സംസാരിച്ചു. രക്ഷാധികാരി ആർ.ബി. പ്രമോദ്, മഹിളവേദി സെക്രട്ടറി ജീവ ജയേഷ്, മഹിളവേദി ട്രഷറർ സിസിത ഗിരീഷ്, ബാലവേദി സെക്രട്ടറി അലൈന ഷൈജിത്ത് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഇഫ്താർ കമ്മിറ്റി കൺവീനർ റിജിൻരാജ് സ്വാഗതവും അസോസിയേഷൻ ട്രഷറർ ജാവേദ് ബിൻ ഹമീദ് നന്ദിയും പറഞ്ഞു.
കെ.ഇ.എ ഫർവാനിയ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് ഫർവാനിയ എരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഇഖ്ബാൽ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. കെ.ഇ.എ ചെയർമാൻ ഖലിൽ അടൂർ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ ഇഫ്താർ പ്രഭാഷണം നടത്തി. നേതാക്കളായ പി.എ. നാസർ, സുധൻ ആവിക്കര, മുഹമ്മദ് കുഞ്ഞി, നാസർ ചുള്ളിക്കര, ഹമീദ് മധൂർ, രാമകൃഷ്ണൻ കള്ളാർ, ജലീൽ ആരിക്കാടി, ഷുഹൈബ് ശൈഖ്, അസർ കുമ്പള, ഫാറൂഖ് ശർഖി എന്നിവർ സംസാരിച്ചു. റഫീഖ് ഒളവറ സ്വാഗതവും അനിൽ ചീമേനി നന്ദിയും പറഞ്ഞു.
തലശ്ശേരി വെൽഫെയർ അസോ. ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: ഈമാനും തഖ്‌വയും നേടിയെടുക്കാനും വിശുദ്ധി നിലനിർത്താനും ശ്രദ്ധിക്കണമെന്നും അതിനുള്ള സുവർണാവസരമാണ് പരിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളെന്നും മുഹമ്മദ് ഫൈസാദ് വൈലത്തൂർ പറഞ്ഞു. തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തൻവീർ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ഹംസ മേലേക്കണ്ടി, ചെയർമാൻ നിസ്സാം നാലകത്ത്, സത്താർ, നൗഷാദ്, റഹീം, റിഷ്ദിൻ, സി.എൻ. അഷ്‌റഫ്, മുഹമ്മദ് അലി, പി.പി. ഫൈസൽ, അസ്‌ലം, ശുഹൈബ് അമീർ എന്നിവർ സംബന്ധിച്ചു.
പി.സി.ഡബ്ല്യു.എഫ് ഇഫ്താർ 15ന്
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഇഫ്താർ സംഗമം വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ മഹ്ബൂല കാലിക്കറ്റ് ലൈവ് റസ്റ്റാറൻറ് ഹാളിൽ നടത്തും. അന്നേദിവസം ഒരു ആരോഗ്യ സെമിനാറും നടത്തും. ജലീബ്, ഫർവാനിയ, ഹവല്ലി, സിറ്റി, ഫഹാഹീൽ മേഖലകളിൽനിന്ന് വാഹന സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9968 9150, 505 03950 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.