കുട കുവൈത്ത് ഇഫ്താർ സംഗമം
text_fieldsകുവൈത്ത് സിറ്റി: 14 ജില്ല സംഘടനകളുടെ ഫെഡറേഷനായ കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട) കുവൈത്ത് ഇഫ്താർ സംഘടിപ്പിച്ചു. കുട കൺവീനർ എം.എ. നിസാം (ട്രാക്ക്) സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ കൺവീനർ പ്രേംരാജ് (പൽപക്) അധ്യക്ഷത വഹിച്ചു.
'കുട' പോലെയുള്ള പൊതുവേദികളുടെ ആവശ്യകത എടുത്തുപറഞ്ഞ് ബാബുജി ബത്തേരി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എന്റെ വിശപ്പ് എന്റെ മാത്രം ഭൗതികമായ കാര്യമാണെങ്കിൽ മറ്റുള്ളവരുടെ വിശപ്പ് ആത്മീയമാണെന്നും അത് മനസ്സിലാക്കിത്തരുന്ന ആത്മീയ അനുഷ്ഠാനമാണ് നോമ്പ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് റമദാൻ സന്ദേശം കൈമാറി. ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ ഗ്രൂപ്), സുബാഹിർ (ഡി.ജി.എം ലുലു എക്സ്ചേഞ്ച്), കുട മുൻ കൺവീനർമാരായ സത്താർ കുന്നിൽ, കെ. ഷൈജിത്ത്, സലീംരാജ്, ഓമനക്കുട്ടൻ, ബിജു കടവി, രാജീവ് നടുവിലേമുറി, കുട കൺവീനർമാരായ റിയാസ് ഇല്യാസ് (കെ.ഡി.എൻ.എ), മുബാറക് കാമ്പ്രത്ത് (വയനാട്), മാർട്ടിൻ (പത്തനംതിട്ട) എന്നിവ
ർ സംസാരിച്ചു. ജിനോ (എറണാകുളം) നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.