സൗഹൃദ കൂട്ടായ്മയായി ഇഫ്താർ സംഗമങ്ങൾ
text_fieldsഹുദ സെന്റർ കെ.എൻ.എം
കുവൈത്ത് സിറ്റി: ഹുദ സെന്റർ കെ.എൻ.എം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. നാസർ സുല്ലമി അധ്യക്ഷത വഹിച്ചു. സംഘടനകൾ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെതന്നെ ഒന്നിക്കാവുന്ന മേഖലകളിൽ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതം പറഞ്ഞു. വിവിധ സംഘടന നേതാക്കളായ ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), പി.ടി. ശരീഫ് (കെ.ഐ.ജി), മുഹമ്മദ് റാഫി (എം.ഇ.എസ്), മുഹമ്മദ് ഷബീർ (ഫ്രൈഡേ ഫോറം), അൻവർ കാളികാവ് (കെ.കെ.ഐ.സി), ഡോ. അബ്ദുൽ ഖാദർ, അസ്ലം ചേലാട്ട്, ഷബീർ മണ്ടോളി എന്നിവർ സംസാരിച്ചു. കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ഫ്രൈഡേ ഫോറം ജനറൽ സെക്രട്ടറി റഷീദ് തക്കാര എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
സൗഹൃദ വേദി അബൂഹലീഫ
കുവൈത്ത് സിറ്റി: സൗഹൃദ വേദി അബൂ ഹലീഫ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. അൻവർ സഈദ് ഇഫ്താർ സന്ദേശം നൽകി. ഫഹാഹീൽ സൗഹൃദ വേദി പ്രസിഡൻറ് ബാബു സജിത്, സാമൂഹിക പ്രവർത്തകൻ അനിയൻ കുഞ്ഞു എന്നിവർ സംസാരിച്ചു. സൗഹൃദവേദി പ്രസിഡൻറ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ വി. അലി സ്വാഗതം പറഞ്ഞു. കെ.ഐ.ജി ഏരിയ പ്രസിഡൻറ് അബ്ദുൽ ബാസിത്, റഫീഖ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൗഹൃദ വേദി സെക്രട്ടറി സുരേഷ് ബാബു നന്ദി പറഞ്ഞു.
ഒ.ഐ.സി.സി. ഇഫ്താർ ഇന്ന്
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി കബദ് മരുഭൂമിയിലെ ആട്ടിടയന്മാർക്കൊപ്പം ഇഫ്താർ സംഘടിപ്പിക്കും. ഇഫ്താർ കബദ് മരുഭൂമി ഏരിയയിലെ പള്ളി കേന്ദ്രീകരിച്ചാണ് വിവിധ രാജ്യക്കാരായ ആട്ടിടയന്മാരുടെ കൂടെ ചൊവ്വാഴ്ച ഇഫ്താർ നടത്തുകയെന്ന് ആക്ടിങ് പ്രസിഡൻറ് എബി വരിക്കാട്, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.