വിദ്യാർഥികളെ ഒരുമിച്ചിരുത്തി ഇഫ്താറുമായി സ്റ്റുഡൻറ്സ് ഇന്ത്യ
text_fieldsകുവൈത്ത് സിറ്റി: സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ റമദാനിൽ സൗഹൃദ ഇഫ്താറുമായി സ്റ്റുഡൻറ്സ് ഇന്ത്യ കുവൈത്ത്. ജാതി മത വ്യത്യാസമന്യേ മുഴുവൻ മലയാളി വിദ്യാർഥികൾക്കുമായി മാർച്ച് 29ന് അബ്ബാസിയ പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിലാണ് സൗഹൃദ ഇഫ്താർ. സൗഹൃദ ഇഫ്താർ കുവൈത്തിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ സംഗമമാകും.
വൈകീട്ട് നാലു മുതൽ ആരംഭിക്കുന്ന സംഗമത്തിൽ വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ക്യിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ.സുഹൈൽ മുഖ്യാതിഥിയായിരിക്കും. കുവൈത്തിലെ വിവിധ മേഖലകളിലുള്ളവരും സംഗമത്തിന്റെ ഭാഗമാകും. വിദ്യാർഥികൾക്ക് എല്ലാ ഭാഗങ്ങളിൽനിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സംഗമത്തിൽ പങ്കെടുക്കാൻ https://forms.gle/xUeBbSpCEbnShQDL8. ഫോൺ-65580764.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.