കുവൈത്ത് കേരള മന്ദുപ് ഗ്രൂപ് ഇഫ്താർ സംഗമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മന്ദുപൂമാരുടെ കൂട്ടായ്മയായ കുവൈത്ത് കേരള മന്ദുപ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖൈത്താൻ രാജദാനി പാലസ് റസ്റ്റാറന്റിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ ചെയർമാൻ ഹൈദരലി സഖാഫി വളപുരം അധ്യക്ഷത വഹിച്ചു. മന്ദുപ് ഗ്രൂപ് അംഗവും കൂടിയായ യൂസഫ് ബാഖവി ഉദ്ഘാടനം നിർവഹിച്ചു.
അഫ്സൽ മാഹിരി ഖിറാഅത് അവതരിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങളായ സത്താർ സാഹിബ്,ഹാരിസ് വള്ളിയോത്ത്,ഇബ്രാഹിം (ബയാൻ റസ്റ്ററന്റ്),അബ്ദുൽസലാം,നിയാസ് കൊയിലാണ്ടി,സാലിഹ്,സമീർ മുസ്ലിയാർ,മുസ്തഫ മുഹമ്മറ്,അബ്ദുൽ മന്നാൻ,ഇസ്മായിൽ കുറ്റ്യാടി,ഉസ്മാൻ സാഹിബ്,സിജു അലിയാർ എന്നിവർ സംസാരിച്ചു. അംഗങ്ങളെ പലരെയും നേരിൽ കാണാനായതും കുശലങ്ങൾ പറയാൻ കഴിഞ്ഞതും വലിയ സന്തോഷം നൽകിയതായി അംഗങ്ങൾ അറിയിച്ചു. ശിഹാബുദ്ദീൻ കോഡൂർ പരിപാടി നിയന്ദ്രിച്ചു. ശംസുദ്ദീൻ തിരുവല്ല സ്വാഗതവും, അബ്ദുൽ റഹിമാൻ മുളയങ്കാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.