ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsഇസ്ലാഹുൽ ഇസ്ലാം സംഘം ഇഫ്താർ
കുവൈത്ത് സിറ്റി: കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘം കുവൈത്ത് ശാഖ ഇഫ്താർ സംഗമവും സംഘടനയുടെ 50ാം വാർഷികവും സംഘടിപ്പിച്ചു.
പ്രസിഡൻറ് സൈനുദ്ദീൻ കടിഞ്ഞിമൂല അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗം ഇ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സൽമാൻ ഫാരിസ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി പി.പി. കബീർ, ട്രഷറർ എ. മുനീർ, ഇ.കെ. ഖാലിദ്, അശ്റഫ് കല്ലായി, ഇസ്ഹാഖ് മൗലവി, റഫീഖ് കല്ലായി എന്നിവർ സംസാരിച്ചു. ഇസ്ഹാഖ് മൗലവിയും അഷ്റഫ് മൗലവിയും പ്രാർഥനക്ക് നേതൃത്വം നൽകി. ഫൈസൽ കല്ലായി തയാറാക്കിയ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. ജനറൽ കൺവീനർ ശംസുദ്ദീൻ കല്ലായി സ്വാഗതവും പി. അൻവർ നന്ദിയും പറഞ്ഞു.
ഷംസുദ്ദീൻ കല്ലായി, പി. അൻവർ, എ. അബ്ദുൽ ഖാദർ, ഇജാസ് മൊയ്തീൻ, എൽ.ബി. ജാഫർ, ടി.പി. ശാഹിദ്, ടി.കെ.സി. ഷഫീഖ്, റാഫി അരിഞ്ചിര, പി. സിദ്ദീഖ്, റുഫൈദ് സൈനുദ്ദീൻ, കെ. അഫ്സൽ, ഇർഷാദ് കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.
ഫിറ കുവൈത്ത് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ കുവൈത്ത്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതം പറഞ്ഞു. സലിം രാജ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. അൽ വാഹീദ ഗ്രൂപ് എം.ഡി വർഗീസ് പോൾ, ഓമനക്കുട്ടൻ, വിനോദ്, വിനീഷ്, ബിജു സ്റ്റീഫൻ, അനീസ് കൊല്ലം, ജിജു മേലോത്ത്, മുഹമ്മദ് ഹമീദ്, റെജികുമാർ, മാമ്മൻ അബ്രഹാം, രാജേഷ് മാത്യു, പുഷ്പരാജ്, ജീവ്സ് എരിഞ്ചേരി, മുബാറക് കാമ്പ്രത്ത്, രതീഷ് കുമ്പളത്ത്, നിബു ജേക്കബ്, അലക്സ് മാത്യു, വർഗീസ് പോൾ, രവി മണ്ണായത്ത്, അനിൽ നമ്പ്യാർ, മുനീർ അഹമ്മദ്, മുഷ്താഖ് എന്നിവർ സംസാരിച്ചു. ഷൈജിത്ത് നന്ദി പറഞ്ഞു.
മലർവാടി സംഘടിപ്പിച്ച കുട്ടികളുടെ ഇഫ്താർ
മലർവാടി ബാലസംഘം ഇഫ്താർ
കുവൈത്ത് സിറ്റി: അബൂഹലീഫ ഏരിയയുടെ കീഴിലുള്ള രണ്ട് മലർവാടി യൂനിറ്റുകളും കുട്ടികളുടെ ഇഫ്താർ സംഗമവും നടത്തി. മഹ്ബൂല യൂനിറ്റിൽ ഹയ അബ്ദുൽ ഖാദർ ഖിറാഅത്ത് നടത്തി. അൻഷില അംജദ് റമദാൻ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. അബൂഹലീഫ യൂനിറ്റിൽ സമീറ അസീസ് നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.