ഇഫ്താർ കിറ്റ് വിതരണവുമായി റെഡ് ക്രെസൻറ് സൊസൈറ്റി
text_fieldsകുവൈത്ത് സിറ്റി: നോമ്പുതുറക്കുള്ള ഭക്ഷണം വിതരണം ചെയ്ത് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി. പ്രതിദിനം 7000 ഇഫ്താർ കിറ്റുകളാണ് സംഘടന രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാരായ ത ൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഭക്ഷണവിതരണമെന്ന് റെഡ് ക്രെസൻറ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹ അൽ ബർജാസ് പറഞ്ഞു.
മഹ്ബൂല, ഖൈത്താൻ എന്നിവിടങ്ങളിലെയും അമീരി ആശുപത്രി, സബാഹ് ആശുപത്രി, തുറമുഖങ്ങൾ, മുബാറക് അൽ കബീർ ഗവർണറേറ്റ്, കുവൈത്ത് സർവകലാശാല തുടങ്ങി വിവിധ സ്ഥാപനങ്ങളിലെയും ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ കുറഞ്ഞ വരുമാനക്കാർക്കാണ് കിറ്റ് നൽകിയത്.
കൂടുതൽ പേർക്ക് വിഭവങ്ങളെത്തിക്കാൻ സാമ്പത്തിക സഹായം നൽകണമെന്ന് സ്വകാര്യ കമ്പനികളോടും സാമ്പത്തിക ശേഷിയുള്ള വ്യക്തികളോടും അഭ്യർഥിച്ചു. കടുത്ത ചൂടിലും വിതരണത്തിലും മറ്റും സേവനമനുഷ്ഠിക്കുന്ന സന്നദ്ധ പ്രവർത്തകരെ അവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.